മർകസിലേക്ക്​ കെ.എസ്​.യു മാർച്ച്​ നടത്തി

കുന്ദമംഗലം: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർഥികളെ വഞ്ചിച്ചതായി ആരോപിച്ച് സമരം നടത്തുന്ന മർകസിലെ എം.െഎ.ഇ.ടി വിദ്യാർഥികൾക്കുനേരെ കഴിഞ്ഞ ദിവസം നടന്ന പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കെ.എസ്.യു മർകസിലേക്ക് മാർച്ച് നടത്തി. കുന്ദമംഗലം അങ്ങാടിയിൽനിന്ന് തുടങ്ങിയ മാർച്ച് മർകസ് കവാടത്തിൽ പൊലീസ് തടഞ്ഞു. അമ്പതോളം വിദ്യാർഥികൾ പെങ്കടുത്ത മാർച്ച് മർകസിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ അധ്യക്ഷത വഹിച്ചു. സുഫിയാൻ ചെറുവാടി, സുധിൻ സുരേഷ്, ജറിൽ ബോസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജ് സി.െഎ മൂസ വള്ളിക്കാട​െൻറ നേതൃത്വത്തിൽ കനത്ത പൊലീസ് ബന്തവസ്സിലാണ് മാർച്ച് നടന്നത്. മർകസ് വിദ്യാർഥി സമരം: എട്ടു വിദ്യാർഥികളെ റിമാൻഡ്ചെയ്തു കുന്ദമംഗലം: കാരന്തൂർ മർകസിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ എട്ടു വിദ്യാർഥികളെ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പിലാശ്ശേരി കളരിക്കണ്ടി ആലുംതോട്ടത്തിൽ റിൽഷാദ് (21), വയനാട് പടിഞ്ഞാറെത്തറ വരണ്ടയിൽ മുഹമ്മദ് അജിലാൽ (23), മലപ്പുറം ചോലയിൽ മുഹമ്മദ് നിഷാദ് (22), ഇരിങ്ങല്ലൂർ ഇളയിടത്തുതാഴം അനസ് (23), ചെറൂപ്പ കണ്ണമ്പലം ജംഷാദ് (25), ഉള്ള്യേരി കൂനഞ്ചേരി പുതുക്കുടി ഷാനിദ് (21), ബാലുശ്ശേരി മുത്തമ്മക്കണ്ടി മുഹമ്മദ് മിർഷാദ് (21), കാരന്തൂർ ഒാവുങ്ങര സി.പി. മുഹമ്മദ് നിയാസ് (21) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. നാലു പേരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനാണ് ഇവരുടെ പേരിൽ കേസെടുത്തത്. കണ്ടാലറിയാവുന്ന ഇരുനൂറോളം വിദ്യാർഥികളുടെ പേരിലും കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.