കശാപ്പ് നിരോധനം ജനങ്ങളുടെ പ്രതികരണമറിയാനുള്ള ടെസ്​റ്റ്​ഡോസ് ^കെ.എസ്. ഭഗവാൻ

കോഴിക്കോട്: മറ്റുള്ള അജണ്ടകൾ നടപ്പാക്കുന്നതിനുമുമ്പ് ജനങ്ങളുടെ പ്രതികരണം അറിയാനുള്ള കേന്ദ്ര സർക്കാറി​െൻറ ടെസ്റ്റ്ഡോസാണ് കാലിക്കശാപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര നടപടിയെന്ന് ചിന്തകൻ ഡോ. കെ.എസ്. ഭഗവാൻ. കേരള യുക്തിവാദി സംഘം ആഭിമുഖ്യത്തിൽ മിശ്രഭോജനത്തി​െൻറയും യുക്തിവാദി പ്രസ്ഥാനത്തി​െൻറയും നൂറാം വാർഷികം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിൽ ഋഗ്വേദവും മറ്റും പാഠ്യവിഷയമാക്കുന്നത് ചാതുർവർണ്യത്തിലധിഷ്ഠിതമായ ഭഗവദ്ഗീത ഭരണഘടനയാക്കാനുള്ള ശ്രമത്തി​െൻറ ഭാഗമാണ്. സാമൂഹിക സമത്വം ഉൗട്ടിയുറപ്പിക്കുന്ന ഭരണഘടനാ തത്ത്വങ്ങൾക്കെതിരെ വലിയൊരു ജനവിഭാഗത്തെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ ചാതുർവർണ്യത്തിനൊപ്പം കൊണ്ടുവരാൻ അവർക്കായി. ചാതുർവർണ്യത്തി​െൻറ വക്താക്കളായതിനാലാണ് രാമനെയും കൃഷ്ണനെയും ആരാധിക്കാൻ ബി.ജെ.പി ആവശ്യപ്പെടുന്നത്. മരണപ്പെട്ടവരും കൊല നടത്തുന്നവരും എങ്ങനെ ദൈവമാകുമെന്ന ചോദ്യം പ്രസക്തമാണ്. ജാതിവ്യവസ്ഥെയയും ഇത്തരം ദൈവങ്ങളെയും നിരാകരിച്ച് മനുഷ്യനിലുള്ള വിശ്വാസം വളർത്തുകയാണ് വേണ്ടത്. അയോധ്യപ്രശ്നം പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ ദേശീയോദ്യാനമോ ദേശീയ മ്യൂസിയമോ ദേശീയ ആശുപത്രിയോ അവിടെ പണിയണം ^അദ്ദേഹം ആവശ്യപ്പെട്ടു. കേരള യുക്തിവാദി സംഘം പ്രസിഡൻറ് കെ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.പി. ജോൺ, യു. കലാനാഥൻ, ഇരിങ്ങൽ കൃഷ്ണൻ, പദ്മനാഭൻ പള്ളത്ത്, പ്രകാശ് കറുത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു. സമദർശി സംഗീതശിൽപവും ചായില്യം സിനിമ പ്രദർശനവും നടന്നു. ചരിത്രശാസ്ത്രപ്രദർശനം സുനിൽ അശോകപുരവും വൈവാഹികസംഗമം അംബുജാക്ഷനും ഉദ്ഘാടനം ചെയ്തു. വാർഷികാേഘാഷ പരിപാടികൾ തിങ്കളാഴ്ച സമാപിക്കും. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.