കോഴിക്കോട്: ജില്ല പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിെൻറ ധാരണപത്രം ഒപ്പുവെക്കൽ ഇൗ മാസം 29ന് നടക്കുമെന്ന് പ്രസിഡൻറ് ബാബു പറശ്ശേരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് സിവിൽ സ്റ്റേഷനിലെ എൻജിനീയേഴ്സ് ഹാളിൽ വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കെ.എസ്.ഇ.ബിയും ജില്ല പഞ്ചായത്തും ധാരണപത്രത്തിൽ ഒപ്പുവെക്കും. റിന്യൂവബ്ൾ എനർജി ആൻഡ് എനർജി സേവിങ് ചീഫ് എൻജിനീയർ ആർ. സുകു ധാരണപത്രം ൈകമാറും. 44 സ്കൂളുകളുടെ മേൽക്കൂരകളിൽ സൗരോർജ പാനൽ സ്ഥാപിച്ച് 480 കിലോവാട്ട് വൈദ്യുതിയാണ് ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുക. പദ്ധതി നടപ്പാകുന്നതോടെ സ്കൂളുകളുടെ വൈദ്യുതി നിരക്ക് പൂർണമായും ഒഴിവാക്കാനാകും. സ്കൂളുകളുടെ ആവശ്യംകഴിഞ്ഞ് ബാക്കിവരുന്ന വൈദ്യുതി ജില്ല പഞ്ചായത്തിെൻറ കീഴിലുള്ള ജില്ല ആശുപത്രി, ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി എന്നിവക്ക് ലഭ്യമാക്കും. 3.5 കോടി മുടക്കിയാണ് കെ.എസ്.ഇ.ബി വഴി പദ്ധതി നടപ്പാക്കുന്നത്. 5,80,000 യൂനിറ്റാണ് മൊത്തം ഉൽപാദനശേഷി. എട്ടു മാസംകൊണ്ട് പ്രവർത്തനസജ്ജമാകുന്ന പദ്ധതിക്ക് അനർട്ടിെൻറ സബ്സിഡി ലഭ്യമാക്കുന്നതിന് നടപടികളാരംഭിച്ചതായും ബാബു പറശ്ശേരി പറഞ്ഞു. അങ്ങനെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് എയ്ഡഡ് ഹൈസ്കൂളുകളിലേക്കും യു.പി സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ^വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുക്കം മുഹമ്മദ്, സെക്രട്ടറി ടി.ഡി. ഫിലിപ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.