കോഴിക്കോട്: 90 പെൻസിലുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ചിത്രം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ പി.പി. ഹർഷയെ ആദരിച്ചു. കാലിക്കറ്റ് പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പുരസ്കാരഫലകവും പ്രശസ്തിപത്രവും ചിത്രകാരൻ പോൾ കല്ലാനോട് ഹർഷക്ക് സമ്മാനിച്ചു. ശിവദാസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഗുരുകുലം ബാബു, പി.പി. രാജൻ, നവീൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. പെൻസിൽ മൂർച്ചകൂട്ടുമ്പോൾ ബാക്കിയാവുന്ന ഭാഗങ്ങൾ ഉപയോഗിച്ച് 195 സെൻറിമീറ്റർ നീളത്തിലും 65 സെൻറിമീറ്റർ വീതിയിലും പെൺകുട്ടിയുടെ ചിത്രം തീർത്താണ് ബാലുശ്ശേരി ഇയ്യാട് സ്വദേശിനി ഹർഷ മികവുതെളിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.