കോഴിക്കോട്: റമദാൻ നോമ്പുതുറയും ഇഫ്താർസംഗമങ്ങളും ഡിസ്പോസബിൾ വസ്തുക്കൾ ഒഴിവാക്കി പ്രകൃതിസൗഹൃദപരമായി സംഘടിപ്പിക്കുമെന്ന് ജില്ല ഭരണകൂടത്തിന് സമുദായനേതാക്കളുടെ വാഗ്ദാനം. മാലിന്യമുക്തജില്ല എന്ന ആശയം മുൻനിർത്തി ജില്ലകലക്ടറാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ഇതിനായി സമുദായസംഘടനനേതാക്കളുടെ യോഗം ശുചിത്വമിഷെൻറ ആഭിമുഖ്യത്തിൽ കലക്ടർ വിളിച്ചുചേർത്തിരുന്നു. കഴുകിയുപയോഗിക്കാവുന്ന പാത്രങ്ങൾ ഉപയോഗിക്കുന്നതുവഴി മാലിന്യപ്രശ്നത്തിന് പരിഹാരമാകുമെന്ന് ശുചിത്വമിഷൻ നിർേദശം മുന്നോട്ടുവെച്ചു. പ്ലാസ്റ്റിക്കും ഡിസ്പോസബിൾ വസ്തുക്കളും മനുഷ്യനും പ്രകൃതിക്കും വിപത്തെന്ന സന്ദേശവും പ്രകൃതിസംരക്ഷണത്തിെൻറ പ്രാധാന്യവും പ്രസംഗങ്ങളിൽ ഉൾപ്പെടുത്തും. നോമ്പുതുറ, ഇഫ്താർ, തറാവീഹ് നമസ്കാരം, പെരുന്നാളാഘോഷം, നബിദിനാേഘാഷം, ഉറൂസുകൾ എന്നിവയോടനുബന്ധിച്ചുള്ള ഭക്ഷണപ്പൊതി വിതരണം വാഴയില പോലുള്ള പ്രകൃതിസൗഹൃദവസ്തുക്കളിലാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. റാലികൾ, സമ്മേളനങ്ങൾ, മതപ്രഭാഷണപരമ്പരകൾ എന്നിവ സംഘടിപ്പിക്കുമ്പോൾ കുപ്പിവെള്ളം ഒഴിവാക്കണമെന്നും ജില്ല കലക്ടർ അഭിപ്രായപ്പെട്ടു. ജില്ലകലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ കെ.പി. വേലായുധൻ, എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ്, കെ.എൻ.എം ജില്ല സെക്രട്ടറി വളപ്പിൽ അബ്ദുസലാം, ജില്ല പ്രസിഡൻറ് വി.കെ. ബാവ, അബ്ദുല്ല ചേളന്നൂർ (ജമാഅെത്ത ഇസ്ലാമി) എ.കെ. അബ്ദുൽ ഹമീദ് (മർകസ് കാരന്തൂർ) തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.