കോഴിക്കോട്:- കേരള ഫുട്ബാൾ ട്രെയിനിങ് സെൻറർ (കെ.എഫ്.ടി.സി) നിർമിച്ച് പ്രദീപ് ഗോപാൽ സംവിധാനം ചെയ്ത പ്രൊഫൈൽ വിഡിയോയുടെ പ്രകാശനം ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ ദേവഗിരി കോളജ് പി.ടി.എ ഹാളിൽ നിർവഹിച്ചു. ദേവഗിരി കോളജ് അഡ്മിനിസ്ട്രേറ്ററും കായിക വിഭാഗം മേധാവിയുമായ ഫാ. ബോണി അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. പ്രസാദ് വി. ഹരിദാസൻ സംവിധാനം ചെയ്ത കളിസ്ഥലങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻററി 'ജേണി ടു ദ ഗോളി'െൻറ പ്രദർശനവുമുണ്ടായിരുന്നു. ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീം കോച്ച് സി.എം. ദീപക്, ഐ.എസ്.എൽ താരം പ്രശാന്ത് മോഹൻ, ബംഗളൂരു എഫ്.സി താരം ലിയോൺ അഗസ്റ്റിൻ, കേരള സബ് ജൂനിയർ ടീമംഗവും കെ.എഫ്.ടി.സി താരവുമായ ടി. ജയശങ്കർ എന്നിവർക്ക് ഉപഹാരം നൽകി. ജില്ലയിലെ മികച്ച ക്ലബായി തെരഞ്ഞെടുക്കപ്പെട്ട സിൻസിയർ കച്ചേരിമുക്കിനും, അണ്ടർ 17 സംസ്ഥാന ജേതാക്കളായ കോഴിക്കോട് ജില്ല ടീമിനും മാനേജർ കുരിയാൽ മോഹനും കെ.എഫ്.ടി.സിയിലെ വിവിധ ബാച്ചുകളിലെ മികച്ച കളിക്കാർക്കും ഉപഹാരം നൽകി. ചെയർമാൻ പ്രസാദ് വി. ഹരിദാസൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.