വിദ്യാർഥി സമരം: മർകസ്​ കുപ്രചാരണം നടത്തുന്നു- ^മുസ്​ലിം ലീഗ്

കോഴിക്കോട്: കാരന്തൂർ മർകസിലെ വിദ്യാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനു പകരം മുസ്ലിം ലീഗി​െൻറ തലയിൽ കെട്ടിവെച്ച് വിഷയം വഴിതിരിച്ചുവിടാനുള്ള മർകസ് അധികൃതരുടെ നീക്കം പരിഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാലയും ജനറൽ സെക്രട്ടറി എൻ.സി. അബൂബക്കറും പ്രസ്താവനയിൽ പറഞ്ഞു. സമരം ന്യായമായ ആവശ്യമുയർത്തിപ്പിടിച്ചാണ്. വിദ്യാർഥി സമൂഹം ഒന്നിച്ചുനടത്തുന്ന സമരത്തിന് എം.എസ്.എഫി​െൻറയും മുസ്ലിം ലീഗി​െൻറയും അനുഭാവമുണ്ട്. എന്നാൽ, വിദ്യാർഥികൾ നേരിട്ട് നടത്തുന്ന സമരത്തിൽ മുസ്ലിം ലീഗ് പങ്കാളിയാവേണ്ട കാര്യമില്ല. നീതിയുക്തമായ ഈ സമരത്തിൽ പങ്കുചേരേണ്ട അനിവാര്യ സഹചര്യമുണ്ടായാൽ മുസ്ലിം ലീഗ് ആലോചിക്കുകതന്നെ ചെയ്യുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി. സമരത്തെ മുസ്ലിം ലീഗി​െൻറ തലയിൽ കെട്ടിവെച്ച് പ്രകോപനമുണ്ടാക്കാൻ നടത്തുന്ന ശ്രമത്തെ പാർട്ടി ഗൗരവത്തോടെ കാണുമെന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.