കുന്ദമംഗലം: മർകസിൽ നടക്കുന്ന വിദ്യാർഥിസമരം മുസ്ലിം ലീഗിെൻറ ഒത്താശ േയാടെയാണെന്നാരോപിച്ച് മർകസ് സംരക്ഷണ സമിതി പ്രകടനം. ലീഗ് ഗുണ്ടായിസത്തിനെതിരെ എന്ന പേരിൽ നടന്ന പ്രതിഷേധപ്രകടനം കുന്ദമംഗലം െഎ.െഎ.എം ഗേറ്റിൽനിന്ന് ആരംഭിച്ച് മർകസ് കവാടത്തിൽ അവസാനിച്ചു. ആയിരത്തോളം ആളുകൾ പെങ്കടുത്ത ജനകീയസംരക്ഷണവേദി ബാനറിൽ നടന്ന പ്രകടനത്തിൽ ഉടനീളം മുസ്ലിം ലീഗിനെതിരെയുള്ള മുദ്രാവാക്യങ്ങളാണ് വിളിച്ചത്. വി. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ കുന്ദമംഗലം, കാളിദാസൻ, സമദ് സഖാഫി മായനാട്, എം.പി. ആലിഹാജി, പുത്തലത്ത് ദാസൻ, ഉസ്മാൻഹാജി കാരന്തൂർ എന്നിവർ സംസാരിച്ചു. സമരപ്പന്തൽ പുനഃസ്ഥാപിക്കും: പൊലീസ്നടപടി അന്വേഷിക്കണം കുന്ദമംഗലം: മർകസിൽ കഴിഞ്ഞദിവസം നടന്ന പൊലീസ് ലാത്തിച്ചാർജും മറ്റ് നടപടികളും അങ്ങേയറ്റം അപലപനീയമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുന്ദമംഗലത്ത് ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. പൊലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തൽ ഉടൻ പുനഃസ്ഥാപിച്ച് സമാധാനപരമായും ശക്തമായും സമരം മുന്നോട്ടുകൊണ്ടുപോകുന്നതിനും യോഗം തീരുമാനിച്ചു. സമരപ്പന്തൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പൊലീസ് അധികാരികളുമായി സംസാരിക്കുന്നതിനും തീരുമാനിച്ചു. പൊന്മിളി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട, ഒ. സുഭദ്രൻ, അബ്ദുൽ വാഹിദ്, ശേഖരൻ, എം. ബാബുമോൻ, ടി. പദ്മാക്ഷൻ എന്നിവർ സംസാരിച്ചു. സമരപ്പന്തൽ പുനഃസ്ഥാപിക്കുന്നതിന് സർവകക്ഷിയോഗം കഴിഞ്ഞ് ആളുകൾ എത്തുമെന്ന് അഭ്യൂഹം പരന്നിരുന്നതിനാൽ മർകസ് കവാടപരിസരത്ത് വൻ പൊലീസ് സന്നാഹം ഒരുങ്ങിനിന്നിരുന്നു. പന്തൽ പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി ജലപീരങ്കി ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് പൊലീസ് എത്തിയിരുന്നത്. മെഡിക്കൽ കോളജ് സി.െഎ. മൂസ വള്ളിക്കാടൻ, നടക്കാവ് സി.െഎ. ടി.കെ. അഷ്റഫ്, കുന്ദമംഗലം എസ്.െഎമാരായ വിശ്വനാഥൻ, എസ്. രജീഷ്, ജോസഫ്, നടക്കാവ് എസ്.െഎ സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സംഘം എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.