കോഴിക്കോട്: കണ്ണൂരിനും കോഴിക്കോടിനുമിടയിൽ റെയിൽവേ ട്രാക്ക് നവീകരണ പ്രവൃത്തികൾ രണ്ട് മാസത്തിനകം പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. കിലോമീറ്ററിന് 1.9 കോടി ചെലവിട്ടാണ് നവീകരണം. റെയിലും സ്ലീപ്പറുമടക്കം മാറ്റി പുതിയ ട്രാക്കുതന്നെ സ്ഥാപിക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. എട്ട് എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് ജോലി. 25 റെയിൽവേ സ്റ്റാഫും 40 കരാർ തൊഴിലാളികളും സഹായത്തിനുണ്ട്. ട്രാക്ക് പഴകിയതുകാരണം വണ്ടികൾ വേഗം കുറച്ച് ഒാടുന്ന ഭാഗങ്ങളിലാണ് ആദ്യം പണി നടക്കുന്നത്്. പണി പൂർത്തിയായാൽ തകർന്ന റെയിൽ വഴി ഇപ്പോഴുള്ള വണ്ടികളുടെ മണിക്കൂറിൽ 75 കിലോമീറ്റർ വേഗം 110 കിലോമീറ്ററായി കൂട്ടാനാവുമെന്നാണ് കരുതുന്നത്. ഇത് വണ്ടികൾ കൃത്യസമയത്ത് ഒാടാൻ കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.