കോഴിക്കോട്: ഭക്ഷ്യസുരക്ഷ നിയമമനുസരിച്ച് ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്. ജില്ലയിൽ നിരവധി സ്ഥാപനങ്ങൾ ലൈസൻസ് എടുക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കി നടപടിക്കൊരുങ്ങാൻ ഭക്ഷ്യസുരക്ഷ വകുപ്പ് തീരുമാനിച്ചത്. മേയ് 15നുമുമ്പ് ഭക്ഷ്യഗുണനിലവാര നിയമപ്രകാരം ലൈസൻസ്/രജിസ്‌ട്രേഷന്‍ എടുക്കാത്തവരുടെ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേരേത്ത അറിയിപ്പ് നൽകിയിരുന്നു. നിലവിൽ ജില്ലയിലെ 13 സർക്കിളുകളിലായി ഇതുവെര 3,889 സ്ഥാപനങ്ങളാണ് ഭക്ഷ്യസുരക്ഷ ലൈസൻസ് എടുത്തിട്ടുള്ളത്. ലൈസൻസിനായി 252 പുതിയ അപേക്ഷകളും ലഭിച്ചിട്ടുണ്ട്. 9848 സ്ഥാപനങ്ങളാണ് രജിസ്ട്രേഷൻ ചെയ്തത്. 954 പുതിയ അപേക്ഷകൾ ലഭിച്ചിട്ടുമുണ്ട്. ഒരു ദിവസം 3000 രൂപക്കു മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങളാണ് ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കേണ്ടത്. 3000 രൂപയിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾ രജിസ്ട്രേഷൻ ചെയ്താൽ മതിയാകും. കേരളത്തിൽ മാത്രം ഭക്ഷ്യ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സ്ഥാപനങ്ങൾ സംസ്ഥാന ലൈസൻസും ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നവർ സെൻട്രൽ ലൈസൻസും എടുക്കണം. ഭക്ഷണസാധനങ്ങൾ വിൽപനക്കായി കൈകാര്യംചെയ്യുന്ന സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, തെരുവോര കച്ചവടക്കാർ, കുടുംബശ്രീ യൂനിറ്റുകൾ, വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണസാധനങ്ങൾ നിർമിച്ച് വിൽപന നടത്തുന്നവർ, ഉച്ചഭക്ഷണം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂൾ^കോളജ് െമസുകൾ, കാൻറീനുകൾ ഉൾെപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കണമെന്ന നിർദേശം കഴിഞ്ഞ വർഷം മുതലാണ് കർശനമാക്കിയത്. ഭക്ഷ്യവിപണന രംഗത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് ആറുമാസംവരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലയിൽ സർക്കിളുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ആരംഭിച്ചുവെന്നും ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ ഒ. ശങ്കരനുണ്ണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.