കോഴിക്കോട്: മെഡിക്കൽ കോളജ് വജ്ര ജൂബിലി ആഘോഷ ഉദ്ഘാടനവും പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരനുള്ള യാത്രയയപ്പും തിങ്കളാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ഡോ. ജയറാം പണിക്കർ ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 1957 മേയ് 29ന് ഗവർണർ ഡോ. ബി. രാമകൃഷ്ണറാവുവാണ് മെഡിക്കൽ കോളജിന് തറക്കല്ലിട്ടത്. അതേവർഷം ആഗസ്റ്റ് അഞ്ചിന് ആരോഗ്യമന്ത്രി ഡോ. എ.ആർ. മേനോൻ ഉദ്ഘാടനവും നിർവഹിച്ചു. നിലവിൽ കോളജിെൻറ അനുബന്ധസ്ഥാപനങ്ങളായി എൻ.എം.സി.എച്ച്, െഎ.എം.സി.എച്ച്, സാവിത്രി സാബു കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ചെസ്റ്റ് ഹോസ്പിറ്റൽ, സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, സ്പോർട്സ് മെഡിസിൻ, ഫിസിക്കൽ മെഡിസിൻ, ഫാർമസി കോളജ്, ഡെൻറൽ കോളജ്, നഴ്സിങ് കോളജ്, എം.സി.എച്ച് യൂനിറ്റ് ചെറൂപ്പ എന്നിവ പ്രവർത്തിച്ചുവരുന്നു. ആകെ ബെഡുകളുടെ എണ്ണം 3025 ആണ്. അറുപതാം വാർഷികത്തിെൻറ ഭാഗമായി നിരവധി വികസനപ്രവർത്തനങ്ങളാണ് കാമ്പസിൽ നടക്കുന്നത്. പുതിയ തൃതീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിെൻറ കെട്ടിട നിർമാണം പൂർത്തിയായി. പാരാമെഡിക്കൽ കോഴ്സിന് അനുവദിച്ച മൂന്നുകോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. മ്യൂസിക് തെറപ്പി സിസ്റ്റം, വാട്ടർ പ്യൂരിഫയർ, ഡ്രിപ് സ്റ്റാൻഡ്, വരാന്തയിലുള്ള രോഗികൾക്ക് േഫാൾഡിങ് കട്ടിലുകൾ, വീൽചെയറുകൾ, ബാത്ത്റൂം നിർമാണം, ബെഡ് സൈഡ് ലോക്കർ എന്നിവ വിവിധ സംഘടനകളുടെ സഹായത്തോടെ നടപ്പാക്കി. സമ്പൂർണ മാലിന്യസംസ്കരണത്തിന് 20 കോടി സർക്കാർ വകയിരുത്തിയതായും അധികൃതർ അറിയിച്ചു. വജ്രജൂബിലി ഉദ്ഘാടനചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയാവും. എം.െക. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ, ചെസ്റ്റ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാൽ, സ്വാഗതസംഘം കൺവീനർ എം. മുരളീധരൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.