final പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അല​േങ്കാലമാക്കിയ നിലയിൽ; കവടിയാർ സ്വദേശി​ പിടിയിൽ

final പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അലേങ്കാലമാക്കിയ നിലയിൽ; കവടിയാർ സ്വദേശി പിടിയിൽ (A) പൂക്കോട്ടുംപാടം (മലപ്പുറം): പൂക്കോട്ടുംപാടം വില്ല്വത്ത് മഹാശിവക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലുകളിലെ വിഗ്രഹങ്ങള്‍ അലേങ്കാലമാക്കിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ ശാന്തിക്കാരന്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കോവിലുകള്‍ തുറന്ന നിലയിൽ കണ്ടത്. ശിവ​െൻറ ശ്രീകോവിലി​െൻറ പൂട്ട് മുറിച്ചാണ് അക്രമി അകത്തുകടന്നത്. വിഷ്ണുവി​െൻറ ശ്രീകോവിലി​െൻറ വാതിൽ കുത്തിത്തുറന്നിരുന്നു. മറ്റ് ഉപദേവന്മാരുടെ ശ്രീകോവില്‍ വാതിലുകളും തുറന്ന നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കവടിയാർ സ്വദേശി നിലമ്പൂരിൽനിന്ന് പിടിയിലായി. രാജാറാം മോഹന്‍ദാസ് പോറ്റിയെന്നയാളാണ് പിടിയിലുള്ളതെന്നാണ് സൂചന. ഇയാള്‍ ജനുവരി 19ന് വാണിയമ്പലത്തെ ഒരു ക്ഷേത്രത്തില്‍ ഇതേ രീതിയിൽ അക്രമം നടത്തിയിരുന്നു. ബിംബാരാധനക്കും ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും താന്‍ എതിരാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തും. മമ്പാട് പൊങ്ങല്ലൂരിൽ താമസിക്കുന്ന കെട്ടിടനിർമാണ തൊഴിലാളിയായ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചുറ്റമ്പലത്തിന് പടിഞ്ഞാറ് ഭാഗത്തെ ഓടിളക്കിയാണ് അകത്തുകടന്നത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് ഭാരവാഹികള്‍ പോയത്. മഴയുടെ ശബ്ദം കാരണം കാവല്‍ക്കാരൻ സംഭവമറിഞ്ഞില്ല. ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച ചെറിയ കോടാലി പൊലീസ് കണ്ടെത്തി. മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ടോങ്കോ എന്ന പൊലീസ് നായ് ക്ഷേത്ര പരിസരത്തുനിന്ന് പൂക്കോട്ടുംപാടം അങ്ങാടിയിലെ ചന്ത വഴി ഒാടി പാറക്കപ്പാടം റബര്‍തോട്ടത്തിൽ ചെന്നുനിന്നു. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. ദിനേശൻ, വിരലടയാള വിദഗ്ധന്‍ കെ. സതീഷ് ബാബു, സയൻറിഫിക് ഓഫിസര്‍ ഡോ. ആനി എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഐ.ജി എം.ആർ. അജിത് കുമാർ, മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ െബഹ്റ എന്നിവർ സ്ഥലം സന്ദർശിച്ചു. ഡിവൈ.എസ്.പിമാരായ എം.പി. മോഹനചന്ദ്രൻ നായർ‍, ഉല്ലാസ്, എ.എസ്. രാജു, സി.ഐമാരായ കെ.ജെ. ദേവസ്യ, എ.ജെ. ജോണ്‍സൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പി.വി. അന്‍വര്‍ എം.എൽ.എ, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവർ സ്ഥലത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഭക്തജനങ്ങള്‍ പൂക്കോട്ടുംപാടം അങ്ങാടിയില്‍ റാലി നടത്തി. പൂക്കോട്ടുംപാടത്ത് ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിച്ചു. പടം.....mpg1 വില്ല്വത്ത് ക്ഷേത്രത്തി​െൻറ നാലമ്പല പ്രവേശനകവാടം പൊലീസ് സുരക്ഷയില്‍ പടം.......mpg2 വില്ല്വത്ത് ക്ഷേത്രം തൃശൂർ റേഞ്ച് െഎ.ജി എം.ആർ. അജിത്കുമാർ, എസ്.പി ദേബേഷ്കുമാർ ബെഹ്റ എന്നിവർ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.