കവര്‍ച്ചശ്രമത്തിനിടെ തലക്കടിയേറ്റ് വീട്ടമ്മക്ക് പരിക്ക് (A) കവര്‍ച്ചശ്രമത്തിനിടെ തലക്കടിയേറ്റ് വീട്ടമ്മക്ക് പരിക്ക് എകരൂല്‍: മുഖം മറച്ചെത്തിയ ആക്രമിയുടെ അടിയേറ്റ് വീട്ടമ്മക്ക് തലക്ക് പരിക്ക്. എകരൂല്‍ ഗ്രാമപഞ്ചായത്ത് ഒാഫിസിനടുത്ത് തിരുവോട്ട് സുരേഷ്ബാബുവിെൻറ ഭാര്യ ഗിരിജക്കാണ് (47) പരിക്കേറ്റത്. ഫര്‍ണിച്ചര്‍ വ്യാപാരിയാണ് സുരേഷ്ബാബു. വെള്ളിയാഴ്ച സന്ധ്യക്ക് ഏഴേകാലോടെയാണ് സംഭവം. ഗിരിജയും 16 വയസ്സുള്ള മകളും വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ മുഖം മറച്ചെത്തിയ ആള്‍ വീട്ടിനകത്ത് അതിക്രമിച്ചുകയറി ഗിരിജയുടെ തലക്ക് ചുറ്റികകൊണ്ട് അടിക്കുകയായിരുന്നുവത്രേ. കരഞ്ഞുകൊണ്ട് പുറത്തേക്കോടുന്നതിനിടയില്‍ പുറത്തുനില്‍ക്കുകയായിരുന്ന മറ്റു രണ്ടുപേരോടൊപ്പം അക്രമി ഓടിമറഞ്ഞെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബഹളംകേട്ട സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തലയില്‍ ആഴത്തില്‍ മുറിവേറ്റ ഗിരിജയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ എട്ട് തുന്നലിടേണ്ടി വന്നു. കവര്‍ച്ചശ്രമമാണെന്ന് കരുതുന്നു. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.