ജില്ലയില്‍ എച്ച്1 എന്‍1 പനി മരണം മൂന്ന്: 56 പേര്‍ക്ക് രോഗബാധ കോഴിക്കോട്: ജില്ലയില്‍ ഇൗെകാല്ലം മൂന്നുപേര്‍ എച്ച്1 എന്‍1 പനി ബാധിച്ച് മരിച്ചതായും 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ജില്ല മെഡിക്കല്‍ ഓഫിസറുടെ ചുമതലയുള്ള ഡോ. എ. ആശാദേവി അറിയിച്ചു. ഈ കൊല്ലം രോഗം ബാധിച്ചവരുടെ എണ്ണം കൂടിയിരിക്കയാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗര്‍ഭിണികളും കരള്‍^-വൃക്കരോഗം, പ്രമേഹം, ഹൃദ്രോഗം, ബി.പി, തുടങ്ങിയ രോഗങ്ങളുള്ളവരും ശ്രദ്ധിക്കണം. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമായ എച്ച്1 എൻ1 തുമ്മലിലൂടെയും ചുമയിലൂടെയുമാണ് പകരുക. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ എന്നിവ സാധാരണ സമയം കൊണ്ട് മാറുന്നില്ലെങ്കിൽ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. ഇതിനായി കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി. രോഗം ബാധിച്ചവരെ എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ നല്‍കുന്നത്. ചെറിയ പനിയോടുകൂടി പ്രാരംഭ ഘട്ടത്തിലുള്ള രോഗികളെയും കടുത്ത പനിയുള്ളവരെയും യഥാക്രമം എ, ബി എന്നീ വിഭാഗങ്ങളില്‍പ്പെടുത്തി ചികിത്സ നല്‍കും. ഇത് ഏതാനും ദിവസത്തെ ചികിത്സകൊണ്ട് ഭേദമാകും. എന്നാല്‍ ന്യൂമോണിയ, കടുത്ത ശ്വാസംമുട്ടൽ, നെഞ്ച് വേദന, രക്തം കലര്‍ന്ന കഫം തുപ്പുന്ന സാഹചര്യത്തിലെത്തിയവര്‍ തുടങ്ങിയവരെയാണ് സി കാറ്റഗറിയല്‍പ്പെടുത്തുന്നത്. ഇവർക്ക് പ്രത്യേക ചികിത്സ നൽകും. ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും ചികിത്സക്കുള്ള മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മുഴുവന്‍ ഡോക്ടര്‍മാരും നിലവിലുള്ള മാര്‍ഗരേഖകള്‍ (എ.ബി.സി ഗൈഡ്‌ലൈന്‍) അടിസ്ഥാനമാക്കി ചികിത്സ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തസമ്മേളനത്തില്‍ നോഡല്‍ ഓഫിസര്‍ മൈക്കിൾ, പി.എ. സന്തോഷ് കുമാർ, മാസ് മീഡിയ ഓഫിസര്‍ മണി എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.