ATTN TVM CLT+പൈലറ്റുമാരെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി (A) തിരുവനന്തപുരം: വ്യോമസേനയുടെ കാണാതായ സുഖോയ് വിമാനത്തിലുണ്ടിരുന്ന രണ്ട് പൈലറ്റുമാരെ കണ്ടെത്താൻ നടപടിവേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്തയച്ചു. പൈലറ്റുമാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. മേയ് 23ന് അസമിലെ തേജ്പൂർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട യുദ്ധവിമാനത്തിെൻറ അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും പൈലറ്റുമാരെ കണ്ടെത്താൻ സാധിച്ചില്ല. മലയാളിയായ സ്ക്വഡ്രൻ ലീഡർ അച്ചുദേവാണ് പൈലറ്റുമാരിൽ ഒരാൾ. മകനെ കാണാതായിനെ തുടർന്ന് അച്ചുദേവിെൻറ മാതാപിതാക്കൾ തേജ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. അവർക്കാവശ്യമായ സഹായം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.