കോഴിക്കോട്: ലോക പരിസ്ഥിതിദിനാഘോഷത്തിെൻറ ഭാഗമായി മെഡി. കോളജ് കാമ്പസിൽ മുന്നൂറോളം വൃക്ഷത്തൈകൾ നടും. വികസനപ്രവർത്തനങ്ങൾക്കായി വെട്ടിമാറ്റിയ മരങ്ങൾക്ക് പകരമാണ് നടുന്നത്. പ്രമുഖരായ 60 വ്യക്തികൾ ചേർന്ന് 60 ഔഷധ-ഫലവൃക്ഷ തൈകൾ നട്ട് മേയ് 30ന് വൈകീട്ട് 3.30ന് പരിപാടിക്ക് തുടക്കം കുറിക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. വിവിധ സർവിസ് സംഘടനാ പ്രതിനിധികളായ എം. മുരളീധരൻ, ഹംസ കണ്ണാട്ടിൽ, എം. അനിൽകുമാർ, മെഡിക്കൽ കോളജ് കാമ്പസ് റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി പി.എസ്. സെൽവരാജ്, കെ.പി. ജഗന്നാഥൻ, ഡോ. ടി.വി. സുലൈമാൻ, പൊതുമരാമത്ത് അസി. എൻജിനീയർ പി.കെ. രഞ്ജി, തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു േട്രാപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ടെക്നിക്കൽ ഓഫിസർ എം.കെ. ശ്രീകുമാർ, എം.എ. ജോൺസൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.