കുറ്റിക്കാട്ടൂർ: കുന്ദമംഗലം പിലാശ്ശേരിക്കടുത്ത കളരിക്കണ്ടിയിലെ ആലുംതോട്ടത്തിൽ ഷാഹിദയെയും മകൾ ഖദീജത്തുൽ മിസ്രിയ്യയെയും ക്രൂരമായി കൊലചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്ത അബ്ദുൽ ബഷീർ കുറ്റിക്കാട്ടൂരിലുള്ള ഭാര്യയുമൊത്താണ് അധികവും താമസിക്കാറുള്ളതെന്ന് അയൽവാസികൾ പറയുന്നു. ഇയാൾ കുറ്റിക്കാട്ടൂരിൽ മാറിമാറി വാടകക്ക് താമസിച്ചുവരുകയായിരുന്നുവെന്നാണ് വിവരം. കോഴിക്കോട് പുതിയ സ്റ്റാൻഡിനു മുകളിൽ മേൽവാടക നൽകി 'ഫിക്സഡ് പോയൻറ്' എന്ന ഡി.ടി.പി സെൻററും നടത്തിയിരുന്നു. അംഗപരിമിതനായ ഇയാൾ സാമ്പത്തിക തിരിമറിയിൽ ഇൗയിടെയായി കടുത്ത പ്രയാസം അനുഭവിച്ചിരുന്നതായും അയൽക്കാർ പറയുന്നു. കുറ്റിക്കാട്ടൂരിൽ വിവാഹിതരായ രണ്ട് പെൺമക്കളും ഒരാൺകുട്ടിയുമുണ്ട്. മർകസ് വിദ്യാർഥി സമരം: പൊലീസ് നടപടിയിൽ പ്രതിഷേധം കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത് വിദ്യാർഥികളുടെ ഭാവി തുലച്ച മർകസ് മാനേജ്മെൻറിെൻറ നടപടിയിൽ പ്രതിഷേധിച്ച് സമരം ചെയ്തുവരുന്ന വിദ്യാർഥികളെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്ത് പരിക്കേൽപിക്കുകയും സമരപ്പന്തൽ നശിപ്പിക്കുകയും ചെയ്ത പൊലീസ് നടപടിയിൽ എ.െഎ.ഡി.എസ്.ഒ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. എ.െഎ.ഡി.എസ്.ഒ അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയ മാനേജ്മെൻറിെൻറ ഹീനമായ നടപടിയിൽ അന്വേഷണം നടത്തണം. സമരം നടത്തിവരുന്ന വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജിലും അക്രമത്തിലും ജുഡീഷ്യൽ അന്വേഷണം നടത്തണം. വിദ്യാർഥികൾക്ക് അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകണം. വിദ്യാർഥികൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. എ.െഎ.ഡി.എസ്.ഒ ജില്ല സെക്രട്ടറി കെ. റഹീം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.