വ്യോമസേന റിക്രൂട്ട്മെൻറ് റാലിക്ക് തുടക്കം

കൽപറ്റ: ജില്ലയിൽ നടക്കുന്ന വ്യോമസേന റിക്രൂട്ട്മ​െൻറ് റാലിക്ക് വ്യാഴാഴ്ച തുടക്കമായി. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലാണ് റാലി നടക്കുന്നത്. വടക്കൻ ജില്ലയിൽ നിന്നുള്ള രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് റാലിയിൽ പങ്കെടുക്കുന്നത്. ജില്ലയിൽ നിന്ന് നാനൂറോളം പേർ രജിസ്േട്രഷൻ ചെയ്തിട്ടുണ്ട്. മേയ് 25 മുതൽ 30 വരെയാണ് റിക്രൂട്ട്മ​െൻറ് റാലി. ഓട്ടോ ടെക്നീഷൻ, ഗ്രൗണ്ട് െട്രയിനിങ് ഇൻസ്പെക്ടർ, ഇന്ത്യൻ എയർഫോഴ്സ് പൊലീസ്, മെഡിക്കൽ അസിസ്റ്റൻറ് തസ്തികകളിലേക്കാണ് സെലക്ഷൻ റാലി നടത്തുന്നത്. ഒാരോ ഉദ്യോഗാർഥികൾക്കും നിശ്ചിത സമയവും തീയതിയും നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.