p7 bakki ഖനി ഇടപാട്: ജിന്ദാൾ ഉൾപ്പെെട അഞ്ചുപേർക്ക് ജാമ്യം (A) ഖനി ഇടപാട്: ജിന്ദാൾ ഉൾപ്പെെട അഞ്ചുപേർക്ക് ജാമ്യം ന്യൂഡൽഹി: കൽക്കരി ഖനി ഇടപാടിൽ പ്രതികളായ കോൺഗ്രസ് നേതാവും വ്യവസായിയുമായ നവീൻ ജിന്ദാൾ ഉൾപ്പെടെ അഞ്ചുപേർക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. സി.ബി.െഎ നൽകിയ അനുബന്ധ ചാർജ് ഷീറ്റിലുൾപ്പെട്ട ജിന്ദാൾ സ്റ്റീൽസ് ഉപദേശകൻ ആനന്ദ് ഗോയൽ, ഗുരുഗ്രാം കേന്ദ്രീകരിച്ചുള്ള ഗ്രീൻ ഇന്ത്യയുടെ വൈസ് പ്രസിഡൻറ് സിദ്ധാർഥ മദ്ര, നിഹാർ സ്റ്റോക്സ് ലിമിറ്റഡ് ഡയറക്ടർ ബി.എസ്.എൻ നാരായൺ, മുംബൈ ആസ്ഥാനമായുള്ള കെ.ഇ. ഇൻറർനാഷനലിെൻറ ചീഫ് ഫിനാൻഷ്യൽ ഒാഫിസർ രാജീവ് അഗർവാൾ, എസ്സാർ പവർ ലിമിറ്റഡ് എക്സിക്യുട്ടീവ് വൈസ് ചെയർമാൻ സുശീൽകുമാർ മാരോ എന്നിവർക്കാണ് പ്രത്യേക സി.ബി.െഎ ജഡ്ജി ഭരത് പരാശർ ജാമ്യം അനുവദിച്ചത്. ഝാർഖണ്ഡിലെ അമർകൊണ്ട മുർഗാദംഗൽ കൽക്കരി േബ്ലാക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് തിരിമറി നടന്നെന്നാണ് കേസ്. ഇവരെ കൂടാതെ മുൻ കേന്ദ്രമന്ത്രി ദസാരി നാരായൺ റാവു, ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോട എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൽക്കരി േബ്ലാക്ക് അനുവദിക്കുന്നതിൽ ജിന്ദാൾ ഗ്രൂപ്പിനും ഗഗൻ സ്പോഞ്ച് അയൺ പ്രൈവറ്റ് ലിമിറ്റഡിനും അനുകൂലമായി മധു കോട നടപടികൾ സ്വീകരിച്ചതായി സി.ബി.െഎ കോടതിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.