MUST++ജസ്റ്റീസ് നഗാർജുന റെഡിക്കെതിെര വീണ്ടും ഇംപീച്ച്െമൻറ് നീക്കം (A) ജസ്റ്റിസ് നഗാർജുന റെഡ്ഡിക്കെതിെര വീണ്ടും ഇംപീച്െമൻറ് നീക്കം ഹൈദരാബാദ്/ ന്യൂഡൽഹി: ആന്ധ്രപ്രദേശ് –തെലങ്കാന ഹൈകോടതി ജസ്റ്റിസ് സി.വി. നഗാർജുന റെഡ്ഡിക്കെതിെര വീണ്ടും ഇംപീച്െമൻറ് നീക്കം. രാജ്യസഭയിലെ 60ലേറെ അംഗങ്ങളാണ് ഇംപീച്മെൻറ് പ്രേമയം ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്ക് സമർപ്പിച്ചത്. ഇത് രണ്ടാം തവണയാണ് രാജ്യസഭ അംഗങ്ങളിൽനിന്ന് ഇംപീച്െമൻറ് നീക്കം ഉണ്ടാകുന്നത്. കഴിഞ്ഞ ഡിസംബർ അഞ്ചിന് നഗാർജുന റെഡ്ഡിക്കെതിെര 61 പേർ ഒപ്പിട്ട പ്രേമയം വന്നെങ്കിലും അതിൽ ഒപ്പിട്ട 19 പേർ നാടകീയമായി പിന്മാറിയതുമൂലം ശ്രമം പാളി. നിരവധി കേസുകളിൽ ജസ്റ്റിസ് നഗാർജുന റെഡ്ഡിയുടെ അനധികൃത ഇടപെടൽ, ജാതി നിന്ദ, കടപ്പ ജില്ലയിലെ ജൂനിയറായ സിവിൽ ജഡ്ജി ശങ്കു രാമകൃഷ്ണെക്കതിരെ വധഭീഷണി തുടങ്ങിയ ആരോപണങ്ങൾ നിരത്തിയാണ് ഇംപീച്െമൻറ് നീക്കം. പ്രമേയം സ്വീകരിച്ചയതായും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാറിെൻറ ഉപദേശം തേടിയതായും ഉപരാഷ്ട്രപതി സ്ഥിരീകരിച്ചതായി ചില എം.പിമാർ പറഞ്ഞു. ബി.ജെ.പി, എസ്.പി, ബി.എസ്.പി, സി.പി.എം, ടി.ഡി.പി, കോൺഗ്രസ് എം.പിമാർ പ്രമേയത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.