പി.ജി ഡെൻറൽ (എം.ഡി.എസ്​): ഒഴിവുള്ള സീറ്റുകളിലേക്കുള്ള

പി.ജി ഡ​െൻറൽ (എം.ഡി.എസ്): ഒഴിവുള്ള സീറ്റുകളിലേക്കുള്ള (A) tvg sj1 പി.ജി ഡ​െൻറൽ (എം.ഡി.എസ്): ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 29ന് തിരുവനന്തപുരം: സർക്കാർ ഡ​െൻറൽ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ഡ​െൻറൽ കോളജുകളിലെയും കൽപ്പിത സർവകലാശാലയിലെയും ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ മേയ് 29ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് കാമ്പസിലെ ഒാൾഡ് ഒാഡിറ്റോറിയത്തിൽ നടത്തും. മേയ് 20ന് പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് കമ്പയിൻഡ് മെരിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമായിരിക്കും സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ യോഗ്യത. സ്പോട്ട് അഡ്മിഷൻ സ്ലിപ് മേയ് 27ന് ഒന്നുമുതൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കുന്നവർ നിർബന്ധമായും സ്പോട്ട് അഡ്മിഷൻ സ്ലിപ് ഹാജരാക്കേണ്ടതാണ്. സ്പോട്ട് അലോട്ട്മ​െൻറിൽ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റായി സമർപ്പിക്കണം. സ്പോട്ട് അഡ്മിഷ‍​െൻറ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന വിശദമായ വിജ്ഞാപനം വൈബ്സൈറ്റിലുള്ളത് ശ്രദ്ധിക്കുക. ഹെൽപ് ലൈൻ: 0471 2339101, 2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.