പി.ജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) : ഒഴിവുളള സീറ്റുകളിലേക്കുള്ള സ്​പോട്ട് അഡ്മിഷൻ 28 ന്​

പി.ജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) : ഒഴിവുളള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 28 ന് (A) പി.ജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ): ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 28ന് തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെയും സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും കൽപിത സർവകലാശാലയിലെയും ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ മേയ് 28ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് കാമ്പസിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ നടക്കും. NEET PG 2017ലെ യോഗ്യത മാനദണ്ഡം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കുറച്ചിട്ടുള്ള സാഹചര്യത്തിൽ പുതുതായി യോഗ്യത നേടിയവർക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'PG Medical 2017–Candidate Portal' ൽ പ്രവേശിച്ച് Registration എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് NEET Candidate ID, ജനന തീയതി എന്നിവ നൽകി പുതുതായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ സൗകര്യം 25.05.2017 വൈകീട്ട് അഞ്ച് മുതൽ 26.05.2017 രാത്രി 11 വരെ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. േമയ് 21ന് പ്രസിദ്ധീകരിച്ച Revised Kerala State Combined Merit Listൽ ഉൾപ്പെട്ടവരെയും വെള്ളിയാഴ്ച വൈകീട്ട് അഞ്ച് വരെ പുതുതായി രജിസ്റ്റർ ചെയ്യുന്നവരെയും ഉൾപ്പെടുത്തി ഒരു പുതുക്കിയ റാങ്ക് ലിസ്റ്റ് (Revised Kerala State Combined Merit list) 27ന് പ്രസിദ്ധീകരിക്കുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു മാത്രമായിരിക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടായിരിക്കുന്നത്. സ്പോട്ട് അഡ്മിഷൻ സ്ലിപ് 27.05.2017 ഒരുമണി മുതൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നവർ നിർബന്ധമായും സ്പോട്ട് അഡ്മിഷൻ സ്ലിപ് ഹാജരാക്കേണ്ടതാണ്. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മൈനോരിറ്റി േക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള നിശ്ചിത മാതൃകയിൽ സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റി​െൻറ ഒറിജിനൽ (ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം) സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടതാണ്. (മുസ്ലിം വിഭാഗത്തിൽെപട്ടവർ റവന്യൂ അധികാരിയിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.) സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും കൽപിത സർവകലാശാലയിലെയും എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ആയത് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്. സ്പോട്ട് അഡ്മിഷ​െൻറ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുള്ളത് ശ്രദ്ധിക്കുക. കുടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം. 0471 2339101, 2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.