സത്യസന്ധത പൊല്ലാപ്പായി; തമിഴ്നാട് സ്വദേശിയെ 'മാവോവാദി'യാക്കി നാട്ടുകാര്‍ (A) (A) സത്യസന്ധത പൊല്ലാപ്പായി; തമിഴ്നാട് സ്വദേശിയെ 'മാവോവാദി'യാക്കി നാട്ടുകാര്‍ സത്യസന്ധത പൊല്ലാപ്പായി; തമിഴ്നാട് സ്വദേശിയെ 'മാവോവാദി'യാക്കി നാട്ടുകാര്‍ എടക്കര: വാഹനത്തില്‍നിന്ന് ഡീസല്‍ മോഷ്ടിച്ച വിവരം ഉടമയെ അറിയിക്കുമെന്ന് പറഞ്ഞ യുവാവിനെ കൂടെയുള്ളവര്‍ വിജനപാതയില്‍ ഇറക്കിവിട്ടു. അര്‍ധരാത്രി ദിശയറിയാതെ എത്തിയ യുവാവിനെ നാട്ടുകാര്‍ മാവോവാദി ബന്ധം സംശയിച്ച് പൊലീസിലേല്‍പ്പിച്ചു. മധുര മുന്നംതേർ ഭാരതി നഗറിലെ ശൈഖ് റഫീഖാണ് (25) സത്യസന്ധത പുലര്‍ത്തിയതിന് പൊല്ലാപ്പിലായത്. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. മധുരയിലെ മട്ടുതാനി ഗണേഷ് ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. ഹോട്ടലില്‍ സ്ഥിരമായി എത്താറുള്ള കുഴല്‍ക്കിണര്‍ കുഴിക്കുന്ന വാഹനത്തിലെ ഡ്രൈവറും മെക്കാനിക്കും ജോലിക്ക് വിളിച്ചു. ഇതനുസരിച്ചാണ് റഫീഖ് ഇവര്‍ക്കൊപ്പം ചേര്‍ന്നത്. ഗൂഡല്ലൂരില്‍ എത്തിയപ്പോള്‍ വാഹനത്തിലെ ഡീസല്‍ ചോര്‍ത്തി വില്‍ക്കുന്നത് ഇയാള്‍ കാണാനിടയായി. ഇവരുടെ നടപടിയെ റഫീഖ് ചോദ്യം ചെയ്തതോടെ ഡ്രൈവറും മെക്കാനിക്കും ചേര്‍ന്ന് കെ.എൻ.ജി റോഡിലെ മുട്ടിക്കടവിനും കരിമ്പുഴക്കും ഇടയിലെ വിജനസ്ഥലത്ത് ഇറക്കിവിട്ടു. അര്‍ധരാത്രി ദിശയറിയാതെ എത്തിയ റഫീഖിനെ കണ്ടതും നാട്ടുകാര്‍ മാവോവാദി ബന്ധം സംശയിച്ച് പൊലീസിൽ വിവരം നൽകുകയായിരുന്നു. എടക്കര പൊലീസിെൻറ ചോദ്യം ചെയ്യലില്‍ ഇയാൾ നിരപരാധിയാണെന്ന് മനസ്സിലായി. സ്റ്റേഷനിലെത്തിച്ച് ഇദ്ദേഹത്തിന് ഭക്ഷണവും നാട്ടുകാര്‍ സമാഹരിച്ച പണവും നല്‍കി. എന്നാല്‍, മധുരയിലെത്താനുള്ള 200 രൂപ മാത്രമാണ് ഇയാള്‍ സ്വീകരിച്ചത്. തുടര്‍ന്ന്, പൊലീസ് വാഹനത്തില്‍ നിലമ്പൂര്‍ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിച്ച് പെരിന്തല്‍മണ്ണ വഴി പാലക്കാട്ടേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയാല്‍ ലോറി ഉടമയുടെ സഹായത്തോടെ മധുര പൊലീസിനെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയാണ് എടക്കര പൊലീസ് ഇയാളെ തിരിച്ചയച്ചത്. ചിത്രവിവരണം: ലോറി ജീവനക്കാര്‍ ഇറക്കിവിട്ട ശൈഖ് റഫീഖ് നാട്ടുകാര്‍ക്കിടയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.