പ്ലസ് ടു, വി.എച്ച്.എസ്.ഇ വിജയികൾക്ക് പ്രചോദനമേകാൻ വൈബ്രൻറ് കോഴിക്കോട്

കോഴിക്കോട്: എം.കെ. രാഘവൻ എം.പിയുടെ േനതൃത്വത്തിൽ കോഴിക്കോട് പാർലമ​െൻറ് മണ്ഡലത്തിലെ എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് കഴിഞ്ഞ വിദ്യാർഥികൾക്ക് പ്രോത്സാഹനവും ഉപരിപഠനത്തിനുള്ള മാർഗനിർദേശങ്ങളും നൽകുന്നതിന് ആവിഷ്കരിച്ച 'വൈബ്രൻറ് കോഴിക്കോട് 2017' പദ്ധതിക്ക് തുടക്കമായി. സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ.എം.ജി.എസ്. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. വിജയികളായ മുഴുവൻപേർക്കും ലക്ഷ്യബോധം കൈവരിക്കാനുതകുന്ന ഇത്തരം പദ്ധതികൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷം മുതൽ പഠിക്കാൻ താൽപര്യമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്പോൺസർഷിപ്പിലൂടെ പഠനത്തിന് അവസരമൊരുക്കാനുള്ള പദ്ധതിയെക്കുറിച്ചാലോചിക്കുന്നുണ്ടെന്ന് അധ്യക്ഷപ്രസംഗത്തിൽ എം.കെ. രാഘവൻ എം.പി പറഞ്ഞു. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 300ഓളം വിജയികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. സജി തോമസ്, ആർ.ഡി.ഡി എം. ജയശ്രീ, പി.വി. ഗംഗാധരൻ, മുരളീമോഹൻ, എം.സുരേഷ് കുമാർ, സെബാസ്റ്റ്യൻ ജോൺ, സജീവ് എന്നിവർ സംസാരിച്ചു. കോർപറേഷൻ കൗൺസിലർ അഡ്വ.പി.എം നിയാസ് സ്വാഗതവും പറമ്പാട്ട് സുധാകരൻ നന്ദിയും പറഞ്ഞു. photo pk01
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.