ജൈവ വൈവിധ്യ ശിൽപശാല

കോഴിക്കോട്: വനംവകുപ്പി​െൻറ സാമൂഹിക വനവത്കരണ വിഭാഗം കോഴിക്കോട് കോർപറേഷൻ ജനപ്രതിനിധികൾക്കായി 'ജൈവ വൈവിധ്യസംരക്ഷണം' എന്ന വിഷയത്തിൽ ഏകദിന ശിൽപശാലയും വനയാത്രയും നടത്തി. കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ വിജയാനന്ദൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മീരാദർശക് ഉദ്ഘാടനം ചെയ്തു. 'ഇന്ത്യയിലെ ജൈവവൈവിധ്യം' എന്ന വിഷയത്തിൽ വിജയനാന്ദനും 'പ്രകൃതി സംരക്ഷണത്തി​െൻറ പ്രാധാന്യം' എന്ന വിഷയത്തിൽ സീക്ക് ഡയറക്ടർ ടി.പി. പദ്മനാഭനും 'ജലസംരക്ഷണം' എന്ന വിഷയത്തിൽ സി.ഡബ്ല്യൂ.ആർ.ഡി.എം പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ദിനേശനും ക്ലാസെടുത്തു. അസി. കൺസർവേറ്റർമാരായ ജ്യോതിപ്രകാശ്, വി. സന്തോഷ് കുമാർ, അസി. ഫോറസ്റ്റ് പബ്ലിസിറ്റി ഓഫിസർ ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി റേഞ്ചർ പ്രഭാകർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.