ആരോഗ്യ ഇൻഷുറൻസ്​ കാർഡ് പുതുക്കലും ഫോട്ടോ എടുക്കലും

കോഴിക്കോട്: ജില്ലയിലെ നാലുലക്ഷം കുടുംബങ്ങൾക്ക് പൂർത്തിയായി. ആകെയുള്ള കുടുംബങ്ങളുടെ 94 ശതമാനമാണിത്. രജിസ്റ്റർ ചെയ്ത മുഴുവൻ കുടുംബങ്ങൾക്കും കാർഡ് നൽകുക എന്ന ഉദ്ദേശ്യത്തോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന എൻറോൾമ​െൻറ് കേന്ദ്രങ്ങൾ മേയ് 27 മുതൽ ജൂൺ അഞ്ചുവരെ പ്രവർത്തിക്കും. 2016ൽ ലഭ്യമായ കാർഡുകളും 2017 ൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ ഫോട്ടോ എടുക്കലും ഈ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കിൽ െഡവലപ്മ​െൻറ് സ​െൻററിൽ ഫീസ് ഇളവോടെ പുതിയ തൊഴിൽ പരിശീലനങ്ങൾ ആരംഭിക്കുന്നു. ബി.പി.എൽ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ മൂന്നിൽ ഒരു ഭാഗം ഫീസ് ജില്ലാ പഞ്ചായത്ത് വഹിക്കുന്നതാണ്. മറ്റുള്ളവർക്ക് 25 ശതമാനം ഫീസ് സ്കോളർഷിപ്പായി നൽകും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്ലെയ്സ്മ​െൻറ് സെല്ലും ഇവിടെ പ്രവൃത്തിക്കുന്നുണ്ട്. 10ാം തരവും പ്ലസ്ടുവും പൂർത്തിയാക്കിയവർക്കാണ് പ്രവേശനം. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോളാർ ടെക്നോളജി, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, വിഷ്വൽ വിഡിയോ എഡിറ്റിങ് സ്പെഷൽ ഇഫക്ട്, ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ മാനേജ്മ​െൻറ്, എക്കൗണ്ടിങ്, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, എൽ.ഇ.ഡി ടെക്നീഷ്യൻ, റഫ്രിജറേഷൻ ^എയർകണ്ടീഷനിങ് ടെക്നീഷ്യൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹാർഡ്വെയർ നെറ്റ് വർക്കിങ്, പി.ജി.ഡി.സി.എ (ബിരുദധാരികൾക്ക്), ഡി.സി.എ വെബ് ഡിസൈനിങ്, ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ്, ടെയ്ലറിങ് ഫാഷൻ ഡിസൈനിങ്, ഡി.ടി.പി പ്രിൻറിങ് ടെക്നോളജി, ഡാറ്റ എൻട്രി കൺസോൾ ഓപറേഷൻ എന്നിവയാണ് കോഴ്സുകൾ. ജൂൺ അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും. ജൂൺ എട്ടു മുതൽ പ്രവേശനം ആരംഭിക്കും. ക്ലാസുകൾ ജൂൺ 21ന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.