യുക്​തിവാദി സംഘം 100ാം വാർഷികം 27ന്​ തുടങ്ങും

കോഴിക്കോട്: മിശ്രഭോജനത്തി​െൻറയും യുക്തിവാദി പ്രസ്ഥാനത്തി​െൻറയും 100ാം വാർഷികം മേയ് 27 മുതൽ മൂന്നുദിവസം കോഴിക്കോട് ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് വൈകുന്നേരം അഞ്ചിന് ഡോ. കെ.എസ്. ഭഗവാൻ (കർണാടക) ഉദ്ഘാടനം ചെയ്യും. ചിത്രപ്രദർശനം, വൈവാഹിക സംഗമം, ഗാനമേള എന്നിവയുമുണ്ടാകും. 28ന് രാവിലെ 10ന് നവോത്ഥാന സമ്മേളനത്തി​െൻറ ഉദ്ഘാടനം കാലടി ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി പ്രോ വൈസ്ചാൻസലർ ഡോ. ധർമരാജ് അടാട്ട് നിർവഹിക്കും. വൈകുന്നേരം അഞ്ചിന് നവോത്ഥാന റാലി. ആറിന് സാംസ്കാരിക സമ്മേളനം. 29ന് രാവിലെ 10ന് ദേശീയ സാഹോദര്യ സമ്മേളനം നടക്കും. വാർത്താസമ്മേളനത്തിൽ പദ്മനാഭൻ പള്ളത്ത്, ഇരിങ്ങൽ കൃഷ്ണൻ, ടി.പി. മണി, പ്രകാശൻ കറുത്തേടത്ത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.