നക്​സൽബാരി പ്രക്ഷോഭത്തി​​െൻറ ഒാർമ പുതുക്കി

കോഴിക്കോട്: ഇന്ത്യയിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ നക്സൽബാരി പ്രക്ഷോഭത്തി​െൻറ അരനൂറ്റാണ്ട് ഒാർമിക്കാൻ കോഴിക്കോട്ട് വിവിധ നേതാക്കൾ ഒത്തുകൂടി. 'നക്സൽബാരി പ്രക്ഷോഭത്തി​െൻറ സമകാലിക പ്രസക്തി' എന്ന വിഷയത്തിൽ സ്പോർട്സ് കൗൺസിൽ ഹാളിലാണ് ചർച്ചയോഗം സംഘടിപ്പിച്ചത്. അറുപതുകളിലെ അർധകൊളോണിയൽ വ്യവസ്ഥിതി ഇപ്പോഴും തുടരുകയാണെന്ന് ചടങ്ങിൽ സംസാരിച്ച 'പോരാട്ടം' നേതാവ് മുണ്ടൂർ രാവുണ്ണി അഭിപ്രായപ്പെട്ടു. അന്നത്തേക്കാൾ ജീർണമാണ് സ്ഥിതി. ഭരണകൂടങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും പരസ്യമായ വർഗീയതയും പടരുകയാണ്. സാംസ്കാരികരംഗവും ജീർണതയിലായി. നക്സൽബാരിയിലെ ചെറിയ തീപ്പൊരി രാജ്യം മുഴുവൻ അഗ്നിയായി പടർന്നിരുന്നെന്നും രാവുണ്ണി പറഞ്ഞു. പഴയകാല നക്സൽ നേതാക്കൾ നൊസ്റ്റാൾജിയ ആസ്വദിച്ച് ജീവിക്കുകയാണെന്ന് റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു. പഴയകാല നേതാവ് ബാലുശ്ശേരി അപ്പു, ടി.യു.സി.െഎ അഖിലേന്ത്യ വൈസ് പ്രസിഡൻറ് എം.കെ. തങ്കപ്പൻ, കെ.എൻ. അജോയ് കുമാർ, പി.കെ. വേണുഗോപാൽ, കെ.പി. സേതുനാഥ്, ടി.വി. വിജയൻ എന്നിവരും സംസാരിച്ചു. കെ. ശിവദാസൻ സ്വാഗതവും കെ.പി. നാരായണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.