മർകസ്​ വിദ്യാർഥിസമരം ഉടൻ പരിഹരിക്കണം

കോഴിക്കോട്: കുന്ദമംഗലം മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കോളജിൽനിന്ന് നൽകിയ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരമില്ലാത്ത വിഷയമുയർത്തി കോളജിനുമുന്നിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് ഉടൻ പരിഹാരം കാണണമെന്നും വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും എസ്.എഫ്.െഎ ജില്ല സെക്രേട്ടറിയറ്റ് പറഞ്ഞു. ഇത് മർകസ് കോളജിൽ മാത്രം ഉയർന്നുവന്ന വിഷയമല്ല. ഇത്തരം അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയും അധികാരികൾ നടപടി സ്വീകരിക്കാത്തപക്ഷം വിദ്യാർഥികളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.