ബാലുശ്ശേരിയിലെ കുടിവെള്ളപ്രശ്​നം: നാട്ടുകാർ വാട്ടർ അതോറിറ്റി ഒാഫിസ്​ ഉപരോധിച്ചു

കോഴിക്കോട്: ബാലശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളപ്രശ്നവുമായി ബന്ധപ്പെട്ട് നാട്ടുകാർ സരോവരത്തെ വാട്ടർ അതോറിറ്റി ഒാഫിസ് ഉപരോധിച്ചു. രണ്ട്, 16,17 വാർഡുകളിൽ ജപ്പാൻ കുടിവെള്ളപദ്ധതിപ്രകാരം വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 2007ൽ ആവിഷ്കരിച്ച ജപ്പാൻ കുടിവെള്ളപദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കുന്നതിന് 2009ൽ പ്രദേശത്തെ നൂറ്റമ്പതോളം കുടുംബങ്ങൾ അപേക്ഷ നൽകുകയും പണമടക്കുകയും ചെയ്തിരുന്നതായും ആദ്യഘട്ടത്തിൽ വെള്ളം നൽകാനാവില്ല എന്ന അധികൃതരുടെ സമീപനം അംഗീകരിക്കാനാവില്ലെന്നും സമരക്കാർ പറഞ്ഞു. നൂറോളം പേർ പ്രകടനമായെത്തിയാണ് ഒാഫിസ് ഉപരോധിച്ചത്. സമരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പ്രമീള അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ പെരിങ്ങിണി മാധവൻ, നദീഷ്കുമാർ, ബ്ലോക്ക് മെംബർ ടി.എൻ. അശോകൻ, എം. രവീന്ദ്രൻ, കെ.കെ. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. പടം.............pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.