കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡോട്ട് പെൻഷനേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ മാനാഞ്ചിറ ടെലിഫോൺ എക്സ്ചേഞ്ച് ഓഫിസിനുമുന്നിൽ ധർണ നടത്തി. ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് സി. രാജീവൻ ഉദ്ഘാടനം ചെയ്തു. എം.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. പി.വി. ചന്ദ്രശേഖരൻ സ്വാഗതവും കെ. സരോജിനി നന്ദിയും പറഞ്ഞു. ബി.എസ്.എൻ.എൽ ശമ്പളപരിഷ്കരണത്തോടൊപ്പം പെൻഷൻപരിഷ്കരണവും നടത്തുക, ലാൻഡ് ലൈൻ കിട്ടാത്ത സ്ഥലങ്ങളിൽ പെൻഷൻകാർക്ക് സൗജന്യ മൊബൈൽ കണക്ഷൻ നൽകുക, പെൻഷൻ അനോമലികൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന അഖിലേന്ത്യ പ്രക്ഷോഭത്തിെൻറ ഭാഗമായാണ് ധർണ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.