ഹാദിയക്ക് എതിരായ കേസ് വിധി പൗരാവകാശ ധ്വംസനം ^എസ്.ഡി.പി.ഐ

കോഴിക്കോട്: ഹാദിയ എന്ന ഇരുപത്തിയഞ്ചുകാരിയായ സ്ത്രീക്ക് ഇഷ്ടപ്പെട്ട മതവിശ്വാസം അനുഷ്ഠിക്കാനും ഇസ്‌ലാമിക നിയമപ്രകാരം വിവാഹം ചെയ്ത പുരുഷ​െൻറ കൂടെ ജീവിക്കാനുമുള്ള അവസരം നിഷേധിച്ച കേരള ഹൈകോടതി വിധി പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈൽ. ഹൈകോടതി ഒരിക്കല്‍ തീര്‍പ്പാക്കി സ്വന്തം ഇഷ്ടത്തിന് വിട്ട ഹാദിയയുടെ കാര്യത്തില്‍ വീണ്ടും ഹേബിയസ് കോര്‍പസ് ഹരജി വന്നതിലും അതിന്മേലുണ്ടായ മുഴുവന്‍ കോടതി നടപടികളിലും ദുരൂഹതയുണ്ട്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ട് പെണ്‍കുട്ടിക്ക് അനുകൂലമായപ്പോള്‍ അത് സ്വീകരിക്കാതിരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാര്‍ശ നല്‍കുകയും ചെയ്തത് ഹൈകോടതിയുടെ വിശ്വാസ്യതയെതന്നെ തകര്‍ക്കുന്ന നടപടിയാണ്. ഹാദിയ-^ഷെഫിന്‍ ദമ്പതികള്‍ക്ക് സ്വാതന്ത്ര്യം വകവെച്ചു കിട്ടുന്നതിനുള്ള നിയമപോരാട്ടങ്ങള്‍ക്ക് പാര്‍ട്ടി പൂർണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.