കാലിക്കറ്റ് സർവകലാശാലയിലെ ഐ.എച്ച്.ആർ.ഡി കോളജുകളിൽ ഡിഗ്രി പ്രവേശനം

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മ​െൻറി​െൻറ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് (0495- 2765154), ചേലക്കര (0488 -4227181), കുഴൽമന്ദം (0492 2-285577), മലമ്പുഴ (0491 -2530010), മലപ്പുറം (0483 -2736211), നാദാപുരം (0496- 2556300), നാട്ടിക (0487- 2395177), തിരുവമ്പാടി (0495- 2294264), വടക്കാഞ്ചേരി (0492-2255061), വട്ടംകുളം (0494 -2689655), വാഴക്കാട് (0483 -2727070), അഗളി (0492 4-254699), മുതുവല്ലൂർ (0483-2713218/2714218), മീനങ്ങാടി (0493 -6246446), അയലൂർ (0492 3-241766), താമരശ്ശേരി (0495- 2223243), കൊടുങ്ങല്ലൂർ (0480- 2812280) എന്നീ അപ്ലൈഡ് സയൻസ് കോളജുകളിൽ 2017-^18 അധ്യയനവർഷത്തിൽ പ്രവേശനത്തിനായി അർഹരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഫോറവും േപ്രാസ്പെക്ടസും ഐ.എച്ച്.ആർ.ഡി യുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച്, രജിസ്േട്രഷൻ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിൻസിപ്പാളി​െൻറ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 100 രൂപ) ബന്ധപ്പെട്ട കോളജുകളിൽ അപേക്ഷിക്കാം. തുക കോളജുകളിൽ നേരിട്ടും അടക്കാം. കൂടുതൽ വിവരങ്ങൾ അതാത് കോളജുകളിൽ നിന്ന് ലഭ്യമാണ്. എൽ.ഡി.സി പരീക്ഷ തീവ്രപരിശീലന പരിപാടി കോഴിക്കോട്: എംപ്ലോയ്മ​െൻറ് വകുപ്പി​െൻറ കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികജാതി/പട്ടിക വർഗക്കാർക്കായുളള കോച്ചിങ് കം ഗൈഡൻസ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടിക വർഗത്തിൽപ്പെട്ട എസ്.എസ്.എൽ.സി. പാസായ ഉദ്യോഗാർഥികൾക്ക് പി.എസ്.സി. നടത്തുന്ന എൽ.ഡി.സി. പരീക്ഷകൾക്കുള്ള 25 ദിവസം നീളുന്ന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള എസ്.എസ്.എൽ.സി. പാസായ പട്ടിക ജാതി/ പട്ടിക വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ജൂൺ മൂന്നി-ന് മുമ്പ് കോച്ചിങ് കം ഗൈഡൻസ് സ​െൻറർ ഫോർ എസ്.സി./എസ്.ടി; കോഴിക്കോട് എന്ന സ്ഥാപനത്തിൽ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ആദ്യം അപേക്ഷ സമർപ്പിക്കുന്ന 35 ഉദ്യോഗാർഥികൾക്കാണ് പ്രവേശനം അനുവദിക്കുക. ഫോൺ 0495 - 2376179.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.