കാലിക്കറ്റ് സർവകലാശാലയിലെ ഐ.എച്ച്.ആർ.ഡി കോളജുകളിൽ ഡിഗ്രി പ്രവേശനം

വേലിയേറ്റ രേഖയിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി വേലിയേറ്റ രേഖയിൽനിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവാസം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. തീരപ്രദേശത്ത് നിന്നും 200 മീറ്റർ അകലത്തിൽ സ്വന്തമായോ ജീവിത പങ്കാളിയുടേയോ പേരിൽ സ്ഥലം ഉള്ള മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. കൂടാതെ 200 മീറ്റർ അകലത്തിൽ സ്വന്തം നിലക്ക് സ്ഥലം വാങ്ങാൻ തയാറുള്ളവർക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം മേയ് 31ന് വൈകുന്നേരം 5 മണി വരെ മത്സ്യഭവനുകൾ, ഫഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് എന്നിവിടങ്ങളിൽ സ്വീകരിക്കും. മാതൃകാ അപേക്ഷ മത്സ്യ ഭവനുകൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോഫിസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ 0495 2383780. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.