കെ.ജി.എസി​െൻറ ചിത്രങ്ങൾ കോഴിക്കോടി​െൻറ ചുവരിൽ

കോഴിക്കോട്: കേരളത്തി​െൻറ മണ്ണിൽ ജനിച്ച് ലോകത്തോളം വളർന്ന പദ്മവിഭൂഷൺ കെ.ജി. സുബ്രഹ്മണ്യ​െൻറ ചിത്രങ്ങൾ കോഴിക്കോടി​െൻറ ചുവരിൽ. െകാൽക്കത്തയിലെ സീഗൾ ഫൗണ്ടേഷനും കേരള ലളിതകല അക്കാദമിയും ചേർന്നാണ് അദ്ദേഹത്തി​െൻറ ചിത്രങ്ങൾ പ്രദർശനത്തിന് എത്തിച്ചത്. 200ഒാളം സ്കെച്ചുകൾ, വരകൾ എന്നിവയും പ്രദർശനത്തിനുണ്ട്. 2016 ജൂൺ 29ന് അന്തരിച്ച അദ്ദേഹത്തി​െൻറ ഒന്നാം ചരമ വാർഷികം വരാനിരിക്കെയാണ് പ്രദർശനം അരങ്ങേറിയത്. കഴിഞ്ഞ മാസം കൊച്ചിയിലും പ്രദർശനം നടത്തിയിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ജയിൽവാസം അനുഭവിച്ച കെ.ജി.എസ് പൊലീസ് മർദനത്തിനും ഇരയായിരുന്നു. അത്തരം അനുഭവങ്ങൾ അടങ്ങുന്നതാണ് ചിത്രങ്ങൾ. കലയുടെ വരേണ്യ മാതൃകകളിൽനിന്ന് അരികുകളിലേക്കും സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്കും കെ.ജി.എസി​െൻറ ചിത്രങ്ങൾ ആസ്വാദകരെ നയിച്ചു. പിക്കാസോയുടെ ചിത്രങ്ങളിലൂടെ ശക്തമായിരുന്ന പാശ്ചാത്യൻ ചിത്രമാതൃകയെയും കെ.ജി.എസ് പൊളിച്ചെഴുതി. പ്രഫ. ആർ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. പോൾ കല്ലാനോട് അധ്യക്ഷത വഹിച്ചു. എം.എൽ. ജോണി സംസാരിച്ചു. കെ.ജി.എസി​െൻറ മകൾ ഉമ പദ്മനാഭൻ മുഖ്യാതിഥിയായിരുന്നു. പൊന്ന്യൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രദർശനം ജൂൺ ഒമ്പത് വരെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.