താമരശ്ശേരി ചുരത്തിലെ ഗതാഗതം മുടക്കി പാർക്കിങ് കോഴിക്കോട്: ദേശീയപാത 212ലെ താമരശ്ശേരി ചുരം ഒമ്പതാംവളവിലെ വ്യൂപോയൻറിന് സമീപത്തെ അനിയന്ത്രിത പാർക്കിങ് മണിക്കൂറോളം നീളുന്ന ഗതാഗതക്കുരുക്കിനിടയാക്കുന്നു. കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുറമെ, വയനാട്ടിൽനിന്ന് അത്യാസന്ന നിലയിലുള്ളവരുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്ന ആംബുലൻസുകൾ അടക്കം ഗതാഗതക്കുരുക്കിൽ പെടുന്നുണ്ട്. ഒരു മാനദണ്ഡവുമില്ലാതെ തലങ്ങും വിലങ്ങുമാണ് വാഹനങ്ങൾ ചുരത്തിൽ നിർത്തിയിടുന്നത്. വളവുകളിൽ വരെ വാഹനങ്ങൾ നിർത്തിപോകുന്നുണ്ട്. ബസുകളും ലോറികളും വരെ ഒമ്പതാം വളവിൽ പാർക്ക് ചെയ്യുകയാണ്. ചുരം ഭാഗം താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തൊട്ടടുത്തുള്ള വൈത്തിരി പൊലീസ് സ്റ്റേഷനിൽനിന്ന് ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് യാത്രക്കാർ പറയുന്നു. താമരശ്ശേരി പൊലീസിെൻറ എയ്ഡ് പോസ്റ്റോ പ്രത്യേക വാഹനമോ ഇല്ലാത്തതിനാൽ കടുത്ത ഗതാഗതക്കുരുക്ക് മറികടന്ന് ഇവർക്ക് എത്താനും കഴിയുന്നില്ല. വയനാടൻ മലമടക്കുകളുടെ സൗന്ദര്യം മുഴുവൻ ഒരേ നിൽപിൽ കാണാം എന്നതാണ് ഒമ്പതാം വളവിെൻറ ആകർഷണം. സഞ്ചാരികൾ വാഹനം നിർത്തി ഫോേട്ടായെടുപ്പും ഭക്ഷണം കഴിക്കലും ആഘോഷവുമെല്ലാം കൊഴുക്കുന്നതോടെ ബസുകൾക്ക് അടക്കം കടന്നുപോവാൻ കഴിയാതാവും. പാർക്കിങ്ങിന് പുറമെ, വലിയ ലോറികളുടെയും ടിപ്പറുകളുടെയും അനിയന്ത്രിതമായ പാച്ചിലും ചുരം റോഡിൽ യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു. െട്രയിലറുകൾ അടക്കമുള്ള വലിയ ലോറികൾക്ക് നേരത്തെ ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ നിയന്ത്രണം നിലവിലുണ്ടോ എന്നത് സംബന്ധിച്ച് പൊലീസിന് പോലും അവ്യക്തതയാണ്. വയനാട്^ കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന 200 ഒാളം ബസുകളിൽ ഏറെയും മണിക്കൂറുകൾ വൈകിയാണ് ദിവസവും ഒാടുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. പ്രശ്നം സംബന്ധിച്ച് ജില്ല കലക്ടർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. ഫോേട്ടാ ct1 വയനാട് ചുരം ഒമ്പതാംവളവിലെ പാർക്കിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.