'ജി.എസ്​.ടി നടപ്പാക്കുന്നത്​ നീട്ടണം'

കോഴിക്കോട്: നിയമം പഠിക്കാൻ ഉദ്യോഗസ്ഥന്മാർക്കും വ്യാപാരികൾക്കും സമയം ലഭിക്കേണ്ടതിനാൽ ജി.എസ്.ടി നടപ്പാക്കുന്നത് സെപ്റ്റംബറിലേക്ക് നീട്ടണമെന്ന് ഒാൾ കേരള ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ കേന്ദ്ര^കേരള സർക്കാറുകളോട് അഭ്യർഥിച്ചു. അഞ്ചു ശതമാനം നികുതിയുള്ള ചില ഉൽപന്നങ്ങൾ ഇപ്പോൾ 28 ശതമാനം നികുതി നിരക്കാക്കിയതുമൂലം നികുതിവെട്ടിപ്പിനുള്ള സാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. കമ്പനികൾ ഇപ്പോൾ നൽകിവരുന്ന ലാഭവിഹിതംകൊണ്ട് വ്യാപാരം നടത്തിക്കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. രണ്ടു വർഷത്തിനുള്ളിൽ ഏതാണ്ട് 69 വിതരണ വ്യാപാരികളാണ് ജില്ലയിൽ കച്ചവടനഷ്ടംമൂലം പൂട്ടിപ്പോകേണ്ടിവന്നിട്ടുള്ളത്. ജി.എസ്.ടി വരുേമ്പാൾ കമ്പനികൾക്ക് നികുതിയിനത്തിൽ ലഭിക്കാൻപോകുന്ന ആദായത്തിൽനിന്ന് രണ്ടു ശതമാനമോ മൂന്നു ശതമാനമോ ഡിസ്ട്രിബ്യൂട്ടർമാർക്ക് ലാഭവിഹിതം കൂട്ടണം. ജി.എസ്.ടി വരുന്നതോടെ കമ്പനികൾ ഇൗ ആവശ്യം പരിഗണിച്ചില്ലെങ്കിൽ പ്രത്യക്ഷ പ്രക്ഷോഭപരിപാടികൾ ആവിഷ്കരിക്കുമെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബാബു കുന്നോത്ത് അധ്യക്ഷത വഹിച്ചു. കമേഴ്സ്യൽ ടാക്സ് ഡെപ്യൂട്ടി കമീഷണർ കെ. ഫിറോസ് മുഖ്യാതിഥിയായിരുന്നു. പി.കെ. രാജൻ, മാഹിൻ കോളിക്കര, വത്സൻ മേനോൻ, അബ്ദുൽ സലാം, എ.കെ. മൻസൂർ, കെ. ബാലകൃഷ്ണൻ, ഇ.ആർ. ആൻറണി, ടി.എൻ. മൻമിത്ത്, പി.പി. അബ്ദുൽ കലാം, വാസു കൊടുവള്ളി, എം.എ. വേണുഗോപാൽ, ഹരീഷ് ജയരാജ്, കെ.കെ. ഷംസുദ്ദീൻ, എം. ഷനോജ് എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് സേന്താഷ് സഹദേവനും വരവുചെലവ് കണക്ക് ടി.പി. ഷഹീദും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: ബാബു കുേന്നാത്ത് (പ്രസി), പി.പി. അബ്ദുൽ കലാം, എം.വി. വാസു, എം.എ. വേണുഗോപാൽ, കെ. ബാലകൃഷ്ണൻ (വൈ. പ്രസി), സന്തോഷ് സഹദേവൻ (ജന. സെക്ര), ഹരീഷ് ജയരാജ്, കെ.കെ. ഷംസുദ്ദീൻ, എം. ഷനോജ്, ഇ.എ. ലിങ്കൺ (ജന. സെക്ര). ടി.പി. ഷഹീദ് (ട്രഷ). photo: babu kunnothu ^ബാബു കുന്നോത്ത് (പ്രസിഡൻറ്) santhosh sahadevan ^സന്തോഷ് സഹദേവൻ (ജന. സെക്രട്ടറി)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.