വായ്പ കുടിശ്ശിക: ജാമ്യക്കാരനെതിരായ നടപടികൾ നിർത്തിെവക്കാൻ മനുഷ്യാവകാശ കമീഷൻ കോഴിക്കോട്: വായ്പ എടുത്തയാളിൽനിന്ന് പലിശ സഹിതം വായ്പ ഈടാക്കാൻ കഴിയാതെവരുന്ന സാഹചര്യത്തിൽ മാത്രമേ ജാമ്യക്കാരെൻറ ശമ്പളത്തിൽനിന്ന് തുക ഈടാക്കാൻ പാടുള്ളൂവെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ്. കോഴിക്കോട് ജില്ല സഹകരണ ബാങ്കിെൻറ വടകര സായാഹ്ന ശാഖയിൽനിന്ന് സുഹൃത്ത് എടുത്ത 50,000 രൂപയുടെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജാമ്യക്കാരെൻറ ശമ്പളത്തിൽനിന്ന് റിക്കവറി നടപടികൾ ആരംഭിച്ചതിനെതിരെ ഫയൽ ചെയ്ത പരാതിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയും അധ്യാപകനുമായ എസ്. വിനയരാജ് സമർപ്പിച്ച പരാതിയിലാണ് റിക്കവറി നടപടികൾ നിർത്തിെവക്കാൻ കമീഷൻ ഉത്തരവായത്. റിക്കവറിയുടെ ഭാഗമായി 2016 ആഗസ്റ്റിലെ ശമ്പളം തടഞ്ഞുെവച്ച സാഹചര്യമുണ്ടായെന്നും പരാതിയിൽ പറയുന്നു. കമീഷൻ കോഴിക്കോട് ജില്ല സഹകരണ ബാങ്കിൽനിന്ന് വിശദീകരണം വാങ്ങിയിരുന്നു. കോഴിക്കോട് ജില്ല സഹകരണ ബാങ്ക് മാനേജർക്കാണ് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.