പകർച്ച​േരാഗങ്ങൾക്കെതിരെ ശുചീകരണ ശിൽപശാല

പകർച്ചേരാഗങ്ങൾക്കെതിരെ ശുചീകരണ ശിൽപശാല കോഴിക്കോട്: കോർപറേഷൻ സ്വച്ഛ് ഭാരത് മിഷ​െൻറയും നഗരസഭ ആരോഗ്യവിഭാഗത്തി​െൻറയും ആഭിമുഖ്യത്തിൽ മഴക്കാലപൂർവ ശുചീകരണ ശിൽപശാല നടത്തി. മഴക്കാലമായതോടെ പകർച്ചരോഗങ്ങൾ ജില്ലയിൽ പടർന്നുപിടിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് അവയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ കോർപറേഷൻ ശിൽപശാല നടത്തിയത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂട്ടുത്തരവാദിത്തത്തോടെ മാത്രമേ പകർച്ച വ്യാധികളെ തടയാൻ കഴിയൂവെന്നും ശുചീകരണ പ്രവർത്തനങ്ങൾ ഏതെങ്കിലുമൊരു വിഭാഗത്തി​െൻറ മാത്രം ചുമതലയല്ലെന്നും അദ്ദേഹം പറഞ്ഞു. മാലിന്യസംസ്കരണം ശരിയായ രീതിയിൽ നടക്കാത്തത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. ശുചിത്വ കാര്യത്തിൽ കോഴിക്കോട് കോർപറേഷൻ മുൻപന്തിയിലാണെങ്കിലും പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. കോർപറേഷൻ ആരോഗ്യസമിതി ചെയർമാൻ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജീവിതശൈലീരോഗങ്ങൾ, മഴക്കാലത്തെ പകർച്ചവ്യാധികൾ, ശുചീകരണത്തിൽ നഗരസഭ നേരിടുന്ന വെല്ലുവിളികൾ, ഖരമാലിന്യ പരിപാലനം, പൊതുജന പങ്കാളിത്തം എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. മെഹറൂഫ് രാജ്, ഡോ. ടി. ജയകൃഷ്ണൻ, ഡോ. ആർ.എസ്. ഗോപകുമാർ, ജോഷി വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ െറസി. അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. ചടങ്ങിൽ കോർപറേഷനിലെ മികച്ച ശുചീകരണ തൊഴിലാളികൾക്കും ഖരമാലിന്യത്തൊഴിലാളികൾക്കും ഉപഹാരം നൽകി. കൗൺസിലർ നമ്പിടി നാരായണൻ, ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ കെ.പി. വേലായുധൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർമാർ, െറസി. അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പെങ്കടുത്തു. സ്വച്ഛ് ഭാരത് മിഷൻ നോഡൽ ഒാഫിസർ എം.വി. റംസി ഇസ്മാഇൗൽ സ്വാഗതവും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ശിവദാസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.