'പൊക്കൻ' നാടകം അരങ്ങേറി കോഴിക്കോട്: യുനൈറ്റഡ് ഡ്രാമ അക്കാദമിയുടെ കീഴിൽ ടൗൺഹാളിൽ പൊക്കൻ എന്ന സാമൂഹിക നാടകം അവതരിപ്പിച്ചു. എ. ശാന്തകുമാർ സംവിധാനം ചെയ്ത ഈ നാടകം ഒരു ഗ്രാമത്തിലെ പൊക്കൻ എന്ന ബുദ്ധിവൈകല്യമുള്ളയാളെ നാട്ടുകാർ ആദ്യം തല്ലിക്കൊല്ലുകയും പിന്നീട് ദൈവമാക്കി വാഴ്ത്തുകയും ചെയ്യുന്ന കഥ പറയുന്നു. നോക്കുകുത്തിയെ ഉണ്ടാക്കുന്ന ഇയാൾ പ്രവചിക്കുന്നതെല്ലാം സത്യമാവുകയും ഒരിക്കൽ മാത്രം തെറ്റിപ്പോവുകയും ചെയ്യുന്നു. ഇതിൽ കുപിതരായ നാട്ടുകാർ പൊക്കനെ തല്ലിക്കൊല്ലുകയും പിന്നീട് ദൈവമായി വീണ്ടും അവതരിക്കുകയും ചെയ്യുന്നു. പൊക്കനെ ആളുകൾ ദൈവമാക്കുന്നിടത്ത് പൊലീസും അധികാരികളുമെല്ലാം നോക്കുകുത്തികളായി മാറുന്നു. ഇവിടെയാണ് നാടകം അവസാനിക്കുന്നത്. രാജീവ് അമേയാത്മയാണ് പൊക്കനായി വേഷമിടുന്നത്. രാധാകൃഷ്ണൻ േപരാമ്പ്ര രചന നിർവഹിച്ച നാടകത്തിൽ ഗംഗാധരൻ ആയടത്തിൽ, കുമാർജി പാലത്ത്, രഘുത്തമൻ രാമന്തളി, ലിസി, മോളി, ശോഭ എന്നിവർ വേഷമിട്ടു. നാടകത്തിെൻറ മുന്നോടിയായി നടന്ന സാംസ്കാരിക പരിപാടി പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. വി.പി. മോഹൻദാസ്, കുഞ്ഞിക്കണ്ണൻ നരിപ്പറ്റ, എം. രാജൻ, പുത്തൂർമഠം ചന്ദ്രൻ, ഭാസി മലാപ്പറമ്പ്, പി. ഗംഗാധരൻ, പി.പി. സലീം എന്നിവർ സംസാരിച്ചു. എസ്.എ. അബൂബക്കർ സ്വാഗതവും ടി.പി. വാസു നന്ദിയും പറഞ്ഞു. photo ab
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.