വയൽ നികത്തലിനെതിരെ പ്രതികരിച്ചതിന് കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന്​ പരാതി

കോഴിക്കോട്: വാഴയൂർ വില്ലേജിലെ അഴിഞ്ഞിലത്ത് അനധികൃതമായി വയൽ നികത്തുന്നതിനെതിരെ പ്രതികരിച്ചതി​െൻറ പേരിൽ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് പരാതി. ചോനാടത്തിൽ താഴം നീർത്തട^-നെൽവയൽ സംരക്ഷണ സമിതി ചെയർമാൻ ചോനാടത്തിൽ മജീദ്, കൺവീനർ പി. അനിൽ കുമാർ, നിധീഷ് എന്നിവർ ഉൾപ്പെടെ ആറു പേർക്കെതിരെ സ്ഥലമുടമ വാഴക്കാട് പൊലീസിൽ വ്യാജ പരാതി നൽകിയെന്നാണ് ആക്ഷേപം. സ്ഥലമുടമയുടെ ഭാര്യയെ ൈകയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. പൊലീസ് തങ്ങളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരോട് മോശമായി പെരുമാറുകയും ചെയ്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നെൽവയൽ നികത്തുന്നത് തടയുകയല്ലാതെ ആരെയും ൈകയേറ്റം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും ൈകയേറ്റത്തി​െൻറ പേരിൽ പൊലീസിൽ ഹാജരാകാൻ പറ്റില്ലെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ട് നികത്തുന്നത് കാരണം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. വാഴയൂർ ചോനാടത്ത്താഴം മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ പൊതുജന താൽപര്യം കണക്കിലെടുത്താണ് നെൽവയൽ നികത്തുന്നത് തടഞ്ഞത്. വാഴക്കാട് പൊലീസി​െൻറ ഏകപക്ഷീയ നടപടിക്കെതിരെ മലപ്പുറം ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നതായി മജീദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചോനാടത്തിൽ താഴം നീർത്തട^-നെൽവയൽ സംരക്ഷണ സമിതി ചെയർമാൻ ചോനാടത്തിൽ മജീദ്, കൺവീനർ പി. അനിൽകുമാർ, നിധീഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.