ഫറോക്ക്: ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനികളിൽ ഏപ്രിൽ 14ന് മുമ്പ് നൽകേണ്ട വിഷു ബോണസ് സംബന്ധിച്ച തർക്കത്തിന് പരിഹാരമായി. ഇതുപ്രകാരം തൊഴിലാളികൾക്ക് 11 ശതമാനം ബോണസ് ലഭിക്കും. നാഷനൽ ടൈൽസ്, കാലിക്കറ്റ്, ഹിന്ദുസ്ഥാൻ, വെസ്റ്റ് കോസ്റ്റ് എന്നീ കമ്പനികളിലാണ് ബോണസ് തീരുമാനമായത്. മാനേജ്മെൻറ് അടച്ചുപൂട്ടിയ മലബാർ ടൈൽസിലെ തൊഴിലാളികൾക്ക് ബോണസ് നൽകുന്നത് സംബന്ധിച്ച് ഉടമകൾ ചർച്ചയിൽ പങ്കെടുക്കാത്തതിനാൽ തീരുമാനമായില്ല. റീജനൽ ജോയൻറ് ലേബർ കമീഷണർ കെ.എം. സുനിലിെൻറ നേതൃത്വത്തിൽ നാലാംവട്ടം നടത്തിയ ചർച്ചയിലാണ് ബോണസ് തർക്കത്തിന് പരിഹാരം കണ്ടത്. ഉടമകളെ പ്രതിനിധാനംചെയ്ത് മുഹമ്മദ് സൽമാൻ, എം. രാജൻ, കുഞ്ഞിമൊയ്തീൻ, യു. മോഹനൻ എന്നിവരും തൊഴിലാളി യൂനിയനുകളെ പ്രതിനിധാനംചെയ്ത് വി. സുബ്രഹ്മണ്യൻ നായർ, നാരങ്ങയിൽ ശശിധരൻ, എം. രമേശൻ, എൻ. സദാശിവൻ, പി. ചന്തുകുട്ടി, എം. സതീഷ് കുമാർ എന്നിവർ സംബന്ധിച്ചു. ക്രൗൺ െറസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനം ഫറോക്ക്: ചന്തയിലെ ക്രൗൺ െറസിഡൻറ്സ് അസോസിയേഷെൻറ ഉദ്ഘാടനം ഫറോക്ക് നഗരസഭ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് എം. മഹബൂബ് അധ്യക്ഷത വഹിച്ചു. ഫറോക്ക് സബ് ഇൻസ്പെക്ടർ എ. രമേശ് കുമാർ മുഖ്യാതിഥിയായിരുന്നു .എസ്. ഐ. ലഹരി വിരുദ്ധ, സാമൂഹിക തിൻമകൾക്കെതിരെ പ്രതിജ്ഞ ച്ചൊല്ലിക്കൊടുത്തു. ഫറോക്ക് മുനിസിപ്പൽ റസിഡൻസ് കോർഡിനേഷൻ പ്രസിഡണ്ട് പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മമ്മുവേങ്ങാട്ട്, കെ. മൻസൂർ, കെ.വി.അഷറഫ്, കെ.എം.എ. വഹാബ്, വി. .ഹിഫ്സുൽ റഹ്മാൻ, പി.കെ. ജാഫർ, കെ. അശോകൻ, പി.സി.മുജീബ് എന്നിവർ സംസാരിച്ചു. പുസ്തക പ്രകാശനം ഫറോക്ക്: മെഹനൂഫ് ഷായുടെ നാലാമത് ഡിറ്റക്ടിവ് നോവലായ നമ്പ്യാർ വില്ലയിലെ പാതിരാ കൊലപാതകം എന്ന പുസ്തകം പ്രകാശനം ചെയ്തു. മണ്ണൂർ വളവ് ഓക്സ്ഫോർഡ് അക്കാദമിയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസി. പൊലീസ് കമീഷണർ സി. അരവിന്ദാക്ഷൻ പ്രശസ്ത വിവർത്തകൻ ഡോ. ശരത് മണ്ണൂരിന് നൽകി പ്രകാശനം ചെയ്തു. അഡ്വ. നസീർ ചാലിയം അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് ഷിയാസ് പുസ്തകം പരിചയപ്പെടുത്തി. ഇ.പി. അബ്ദുൽ വാഹിദ്, അജിത്ത് ഇറക്കത്തിൽ, എം.എം. മഠത്തിൽ എന്നിവർ സംസാരിച്ചു. മെഹനൂഫ് ഷാ മറുപടി പ്രസംഗം നടത്തി. അനിൽ മാരാത്ത് സ്വാഗതവും ഷിമോദ് മണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.