ജില്ല ഇ ഡിവിഷന്‍ ഫുട്ബാള്‍: ബേപ്പൂര്‍ എഫ്.എ ജേതാക്കള്‍

കോഴിക്കോട്: ഫാറൂഖ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ല ഇ ഡിവിഷന്‍ ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ബേപ്പൂര്‍ ഫുട്ബാള്‍ അക്കാദമി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ബേപ്പൂര്‍ എഫ്.എ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിനെ പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി ബേപ്പൂര്‍ എഫ്.എയുടെ അനീഷിനെ തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള എം.ഇ. ബാലഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ട്രോഫിയും റണ്ണറപ്പിനുള്ള പുളിക്കോട്ടില്‍ ജയരാജന്‍ നായര്‍ ട്രോഫിയും ഫാറൂഖ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി സമ്മാനിച്ചു. കെ.ഡി.എഫ്.എ വൈസ് പ്രസിഡൻറ് സി. ഉമര്‍ അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറിമാരായ കെ.പി മമ്മദ്‌കോയ, സി. കൃഷ്ണകുമാര്‍, ഫാറൂഖ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നജീബ് എന്നിവര്‍ പ്രസംഗിച്ചു. തിങ്കളാഴ്ച നടന്ന സി ഡിവിഷന്‍ ഫുട്ബാളിലെ ആദ്യമത്സരത്തില്‍ സൊയൂസ് ക്ലബ് ഒരു ഗോളിന് എം.സി.സി ഹയർ സെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ലിബറല്‍ ചേവരമ്പലവും സാമൂതിരി ഹയർ സെക്കന്‍ഡറി സ്‌കൂളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. അവസാനമത്സരത്തില്‍ ജില്ല പൊലീസ് ടീം രണ്ട് ഗോളുകള്‍ക്ക് ഇന്‍ഡിപെന്‍ഡന്‍സ് ബഡ്‌സിനെ പരാജയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.