കോഴിക്കോട്: ഹോട്ടലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെതുടര്‍ന്ന് ടൗൺ പൊലീസ്സ്റ്റേഷന് എതിർവശമുള്ള കെ.പി. കേശവമേനോൻ റോഡിലെ റെങ്കൂൺ ഹോട്ടൽ ഭക്ഷ്യസുരക്ഷവിഭാഗം പൂട്ടിച്ചു. വൃത്തിഹീനസാഹചര്യത്തിൽ പ്രവർത്തിച്ചതിനും ഭക്ഷ്യസുരക്ഷ നിബന്ധനകൾ ലംഘിച്ചതിനും പിഴയീടാക്കിയാണ് ഹോട്ടൽ പൂട്ടിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ബേപ്പൂർ സ്വദേശി മസ്ഹൂദിനാണ് ചോറിൽ നിന്ന് പുഴുവിെന കിട്ടിയത്. തുടർന്ന് സമീപത്തെ ടൗൺ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ച് പുഴുവടങ്ങിയ ചോറുമായി ഇദ്ദേഹം ഭക്ഷ്യസുരക്ഷ ഒാഫിസിലെത്തുകയായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷ ഇൻറലിജൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കി. ഭക്ഷ്യസുരക്ഷ ലൈസൻസുള്ള ഹോട്ടലായിരുന്നിട്ടും നിബന്ധനകളൊന്നും പാലിച്ചിരുന്നില്ല. ജീവനക്കാരും വൃത്തിയില്ലാതെയാണ് പാചകം ചെയ്തിരുന്നത്. ഹോട്ടലിനുള്ളിൽ എലിയെയും മറ്റും പ്രാണികളെയും ഉദ്യോഗസ്ഥർ കണ്ടെത്തി. ദിവസങ്ങളോളം ചൂടാക്കി ഉപയോഗിക്കുന്ന എണ്ണയും പഴകിയ ഭക്ഷണങ്ങളും ഉദ്യോഗസ്ഥർ പിടികൂടി. പഴകിയ ഭക്ഷണം ഫ്രീസറിലും സൂക്ഷിച്ചിരുന്നു. ഭക്ഷണത്തിൽ േചർക്കാൻ കൊണ്ടുവെച്ച അജിേനാമോേട്ടായും കൃത്രിമ നിറങ്ങളും കണ്ടെത്തിയിട്ടുണ്ട്. പോരായ്മകള്‍ പരിഹരിച്ച് നിബന്ധനകൾ പാലിച്ചതിനുശേഷം മാത്രം തുറന്നാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയാണ് ഹോട്ടല്‍ പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷ ഇൻറലിജൻസ് വിഭാഗം അസി. കമീഷണർ ബി. ജയചന്ദ്രൻ, ഫുഡ് സേഫ്റ്റി ഒാഫിസർമാരായ പി.ജെ. വർഗീസ്, കെ. വിനോദ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.