കുന്ദമംഗലം: സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ സമരം ചെയ്യുന്ന, കാരന്തൂർ മർകസിലെ എം.െഎ.ഇ.ടി എന്ന സ്ഥാപനത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ പ്രശ്നത്തിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ജില്ല കലക്ടറുടെ ചേംബറിൽ ചർച്ച നടക്കും. കഴിഞ്ഞ 12ന് കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ പ്രശ്നം പഠിച്ച് 23ന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിദഗ്ധസമിതിയെ തീരുമാനിച്ചിരുന്നു. കോഴിക്കോട് വനിത പോളിടെക്നിക് കാമ്പസ് ജോയൻറ് ഡയറക്ടർ എൻ. ശാന്തകുമാർ, കോഴിക്കോട് എൻ.െഎ.ടി ആർക്കിടെക്ചർ വകുപ്പ് മേധാവി ഡോ. എം.എ. നസീർ, സ്കൂൾ ഒാഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി അസോസിയേറ്റ് പ്രഫസർ ഡോ. ഷിജോ തോമസ് എന്നിവരെയാണ് വിദഗ്ധസമിതിഅംഗങ്ങളായി നിശ്ചയിച്ചിരുന്നത്. മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ്ങിലെ ഡിപ്ലോമ കോഴ്സിെൻറ അംഗീകാരം സംബന്ധിച്ച് പരിശോധന നടത്തിയ ഇവർ ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ റിപ്പോർട്ട് സമർപ്പിക്കും. സമരസമിതിഅംഗങ്ങളും മർകസ് മാനേജ്മെൻറ് പ്രതിനിധികളും പെങ്കടുക്കുന്ന യോഗത്തിൽ ജില്ലകലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിക്കും. 13 ദിവസമായി മർകസ് കവാടത്തിന് മുന്നിൽ വിദ്യാർഥികൾ സമരത്തിലാണ്. ഇതിനിടെ കോഴ്സിലെ പൂർവവിദ്യാർഥി മലപ്പുറം പെരഗമണ്ണ എടപ്പറ്റ മുഹമ്മദ് നസീബ് മർകസ് ഭാരവാഹികൾക്കെതിരെ കുന്ദമംഗലം പൊലീസിൽ കേസ് നൽകിയിരുന്നു. ഇൗ കേസിൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.