കോഴിക്കോട്: കോഴിേക്കാട് റെയിൽവേ സ്റ്റേഷെൻറ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സ്വകാര്യ പങ്കാളിത്തം തേടുന്നതിനെതിരെ റെയിൽവേ സ്‌റ്റേഷൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നടന്ന ധർണ ബി.എസ്.എൻ.എൽ എപ്ലോയീസ് യൂനിയൻ നേതാവ് വി.എ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന് റെയിൽവേയെ അപ്രാപ്യമാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിെൻറ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നവർ പാവപ്പെട്ടവെൻറ യാത്രാസൗകര്യം നിഷേധിക്കുന്ന ചാർജ്വർധനയാണ് നടപ്പാക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷൻ സംരക്ഷണസമിതി ചെയർമാൻ പി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. പി. മാത്യു സിറിയക്, കെ.ജി പങ്കജാക്ഷൻ, അഡ്വ. എം. രാജൻ, പ്രഫ. കുഞ്ഞിക്കണ്ണൻ, വി.പി. കുഞ്ഞികൃഷ്ണൻ, എം. മുരളീധരൻ, എൻ. മീന, കെ.വി. ജയരാജൻ, സി.പി. സുലൈമാൻ, സി. ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. note: cap...വി.എ.എൻ നമ്പൂതിരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.