കോഴിക്കോട്: നാളികേര സംഭരണകേന്ദ്രങ്ങൾ പ്രഖ്യാപിച്ചതുകൊണ്ട് കർഷകപ്രശ്നങ്ങൾ പരിഹരിക്കിെല്ലന്നും അടിയന്തരമായി വില നിശ്ചയിച്ച് സംഭരണം തുടങ്ങണമെന്നും സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടു. സർക്കാറിെൻറ കർഷകവിരുദ്ധ നിലപാടുകൾക്കെതിരെ സ്വതന്ത്ര കർഷക സംഘം സമരം പ്രഖ്യാപിച്ചപ്പോൾ കൃഷി വകുപ്പിെൻറ കീഴിൽനിന്ന് സംഭരണം മാറ്റാൻ പരിശ്രമിച്ച മന്ത്രി, സംഘടനയുടെ ആവശ്യം അംഗീകരിച്ച് നയം മാറ്റിയതായി അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.