കോഴിക്കോട്: വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ ഇടപെടലുകളും വിദ്യാർഥികളെ േപ്രാത്സാഹിപ്പിക്കുന്നതും നാളേക്കുള്ള നിക്ഷേപമെന്ന് മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ജയകുമാർ. എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ പ്ലസ് ടു പാസായ മുഴുവൻ വിദ്യാർഥികളെയും അനുമോദിക്കുകയും, മോട്ടിവേഷൻ ക്ലാസുകൾ നടത്തുകയും ചെയ്യുന്ന 'വൈബ്രൻറ് കോഴിക്കോട്- 2017' ഉദ്ഘാടനം കോഴിക്കോട് ബി.ഇ.എം സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാവി തലമുറയെ വാർത്തെടുക്കാനുള്ള ശ്രമം നടത്തുന്ന പൊതുപ്രവർത്തകരെ സൃഷ്ടിക്കുക വിദ്യാഭ്യാസത്തിെൻറ ലക്ഷ്യമാണ്. വമ്പൻ വിജയം നേടുന്ന പലരും പിന്നീട് ജീവിതത്തിൽ പരാജയപ്പെടുന്നവരായിരിക്കുമ്പോൾ പിൻബെഞ്ചുകാർ ഹീറോ ആയി വരുന്നതും നാം മറന്നുപോകരുത്, അതുകൊണ്ടുതന്നെ എല്ലാ വിജയികളെയും അനുമോദിക്കുന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ തനിക്ക് സെക്കൻഡ് ക്ലാസ് മാത്രമാണ് നേടാനായത് എന്നതും അദ്ദേഹം സ്മരിച്ചു. പരിപാടിയിൽ എം.കെ. രാഘവൻ എം.പി വിജയികളായ കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്തു. എം.എൻ. ചന്ദ്രൻ നായർ വിദ്യാർഥികൾക്ക് വ്യക്തിത്വ വികസന ക്ലാസെടുത്തു. അഡ്വ. ടി. സിദ്ദീഖ് അനുമോദന പ്രഭാഷണം നടത്തി. പറമ്പാട്ട് സുധാകരൻ, ഒ.എം. രാജൻ, എം. റിയാസ് തുടങ്ങിയവർ സംസാരിച്ചു. സെബാസ്റ്റ്യൻ ജോൺ സ്വാഗതവും ടി. അശോക് കുമാർ നന്ദിയും പറഞ്ഞു. photo: vibrant 2017.jpg 'വൈബ്രൻറ് കോഴിക്കോട്- 2017' പരിപാടിയുടെ ഭാഗമായി ബി.ഇ.എം സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ എം.കെ. രാഘവൻ എം.പി വിദ്യാർഥികൾക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.