മാറാട് ബീച്ചിൽ മെഡിക്കൽ ക്യാമ്പ് നടത്തി

മാറാട് ബീച്ചിൽ മെഡിക്കൽ ക്യാമ്പ് ബേപ്പൂർ: എസ്.വൈ.എസ് ബേപ്പൂർ സർക്കിൾ സാന്ത്വനം ക്ലബി​െൻറ നേതൃത്വത്തിൽ . രക്തഗ്രൂപ് നിർണയം, പ്രമേഹ നിർണയം, സ്‌പൈറോമെട്രി, ബോൺ മിനറൽ െഡൻസിറ്റി തുടങ്ങിയ ടെസ്റ്റുകളും ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് വിതരണവും നടത്തി. ക്യാമ്പ്‌ വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് നൗഫൽ ബുഖാരി അധ്യക്ഷത വഹിച്ചു. മാറാട് എസ്.െഎ ബിനീഷ്, എസ്.വൈ.എസ് സോണൽ പ്രസിഡൻറ് സക്കീർ ഹുസൈൻ മുഖദാർ, മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡൻറ് ബീരാൻ ഹാജി നടുവട്ടം, എം.എ. കോയ, ജൈസൽ സഅദി, ഹനീഫ ലത്തീഫി, തസ്‌ലീം ബേപ്പൂർ എന്നിവർ സംസാരിച്ചു. സിയാദ് അരക്കിണർ സ്വാഗതം പറഞ്ഞു. ഡോ. അബ്ദുന്നാസർ (അസ്‌ഥിരോഗ വിഭാഗം), ഡോ. നദീം മഹ്മൂദ് (നെഞ്ചുരോഗ വിഭാഗം), ഡോ. ഗിരീഷ്, ഡോ. അസ്‌ലം (ജനറൽ മെഡിസിൻ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. photo: sys beypore എസ്.വൈ.എസ് ബേപ്പൂർ സർക്കിൾ സാന്ത്വനം ക്ലബും റെഡ്ക്രസൻറ് ഹോസ്പിറ്റൽ ചുങ്കവും സംയുക്തമായി മാറാട് ബീച്ചിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.