നീതി മെഡിക്കൽ ലബോറട്ടറി ഉദ്​ഘാടനം ചെയ്തു

ബേപ്പൂർ: സർവിസ് സഹകരണ ബാങ്കി​െൻറ കീഴിൽ നീതി മെഡിക്കൽ ലാബോറട്ടറി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നീതി മെഡിക്കൽ ഷോപ് വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.സി.ജി സ​െൻറർ ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം ചെയ്തു. ബേപ്പൂരിൽ തുടങ്ങുന്ന നീതി മെഡിക്കൽസ് സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ എ. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. രാജീവ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.കെ. ഷാനിയ, പേരോത്ത് പ്രകാശൻ, ഗിരിജ ടീച്ചർ, നെല്ലിക്കോട് സതീശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി. ശിവദാസൻ (സിപി.എം), അബ്ദുൽ ഗഫൂർ (കോൺ), എം.ഐ. മുഹമ്മദ് (ലീഗ്), കെ.പി. നിഷാദ് (ബി.ജെ.പി), കെ. വിശ്വനാഥൻ (എൻ.സി.പി), കെ.പി. ഹുസൈൻ (സി.പി.ഐ), ബേപ്പൂർ ടി. ബഷീർ അഹമദ് (െഎ.എൻ.എൽ), മോഹനൻ പൊറ്റക്കാട് (കോൺ^എസ്) എന്നിവർ സംസാരിച്ചു. ബാങ്ക് െസക്രട്ടറി എം. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ പി.പി. ബീരാൻകോയ സ്വാഗതം പറഞ്ഞു. BEYPORE SERVICE BANK.JPG ബേപ്പൂർ സർവിസ് സഹകരണ ബാങ്കി​െൻറ കീഴിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ ലബോറട്ടറി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.